Thursday, April 25, 2024
HomeCrimeകോഴിക്കോട് നഗരത്തില്‍ റോഡരികില്‍ മരിച്ച നിലയില്‍ ട്രാന്‍സ്ജെന്‍ഡര്‍

കോഴിക്കോട് നഗരത്തില്‍ റോഡരികില്‍ മരിച്ച നിലയില്‍ ട്രാന്‍സ്ജെന്‍ഡര്‍

കോഴിക്കോട് നഗരത്തിലെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്ജെന്‍ഡര്‍ യുവതി ഷാലുവിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് കോഴിക്കോട് നഗരത്തില്‍ കെഎസ്‌ആര്‍ടിസി ബസ്സ്റ്റാന്‍‍ഡിന് സമീപത്തെ യു കെ ശങ്കുണ്ണി റോഡില്‍ ട്രാന്‍സ് ജെന്‍ഡര്‍ ഷാലുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യു കെ എസ് റോഡിലെ ഇടുങ്ങിയ വഴിയിലായിരുന്നു മൃതദേഹം. പൊലീസ് സംഭവ സ്ഥലത്തെത്തിയെങ്കിലും മരിച്ചത് ആരാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂരില്‍ സ്ഥിരതാമസമാക്കിയ മൈസൂര്‍ സ്വദേശി ഷാലുവാണ് മരിച്ചതെന്ന് വ്യക്തമായത്. ട്രാന്‍സ്ജെന്‍റര്‍ സംഘടനയായ പുനര്‍ജനി പ്രവര്‍ത്തക സിസിലി ജോണ്‍ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.

കോഴിക്കോട് എത്തുന്നതിന് മുന്‍പ് ഷാലു വിളിച്ച്‌ ആരോ നിരന്തരം ഉപദ്രവിക്കുന്നെന്ന് പറഞ്ഞതായി സിസിലി പൊലീസിന് മൊഴി നല്‍കി. ട്രാന്‍സ്ജെന്‍റര്‍ വിഭാഗത്തിലുള്ളവര്‍ സാധാരണ ഒത്തു ചേരുന്ന പ്രദേശത്താണ് ഷാലുവിന്‍റെ മൃതദേഹം കണ്ടെത്തിയത്.വിരലടയാള വിദഗ്ദന്‍ സംഭവസ്ഥലത്തെത്താന്‍ വൈകിയതിനാല്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാന്‍ നാല് മണിക്കൂറോളം വൈകിയത് വലിയ വിവാദമായിരുന്നു. രാത്രി ഏറെ വൈകിയും ഷാലു സംഭവ സ്ഥലത്ത് സംസാരിച്ച്‌ നില്‍ക്കുന്നത് കണ്ടതായി ചിലര്‍ പൊലീസിന് വിവരം നല്‍കിയിട്ടുണ്ട്. സമീപത്തെ വിദ്യാഭ്യാസ സ്ഥാപനത്തിലെ സിസിടിവിയില്‍ രാത്രി പതിനൊന്ന് മണിക്ക് ഷാലുവും മറ്റൊരാളും നടന്ന് പോകുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. മൃതദേഹത്തില്‍ ബല പ്രയോഗം നടന്ന പാടുകള്‍ ഉള്ളതിനാല്‍ കൊലപാതകമാണെന്ന് പൊലീസ് സംശയിക്കുന്നു.സ്ഥലത്തെത്തിയ പൊലീസ് നായ മാവൂര്‍ റോഡ് ശ്മശാനത്തിനടുത്തുള്ള ഒരു ഷെഡിന് സമീപം വരെ ഓടി. ഇതിന് സമീപമുള്ള സിസിടിവിയും പൊലീസ് പരിശോധിക്കും

RELATED ARTICLES
- Advertisment -

Most Popular

Recent Comments