Wednesday, April 24, 2024
HomeNationalമെട്രോയിലെ ട്രെയിൻ യാത്രയിൽ ദമ്പതികൾ അന്യോന്യം ചുംബിച്ചതിന്‌ യാത്രക്കാർ മർദിച്ചു

മെട്രോയിലെ ട്രെയിൻ യാത്രയിൽ ദമ്പതികൾ അന്യോന്യം ചുംബിച്ചതിന്‌ യാത്രക്കാർ മർദിച്ചു

മെട്രോയിലെ യാത്രയിൽ അന്യോന്യം ചുംബിച്ചതിന്‌ ഭർത്താവിനെയും ഭാര്യയെയും യാത്രക്കാർ സംഘമായി മർദിച്ചു. കൊൽക്കത്തയിലെ ഡം ഡം റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച്ച രാത്രി 10 മണിക്കാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തായി. മെട്രോ യാത്രയ്ക്കിടയിൽ വൃത്തികേട് കാണിച്ചെന്ന് ആരോപണം ഉന്നയിച്ചാണ് മർദനം. ദമ്പതികൾ അന്യോന്യം ചുംബിച്ചത് കണ്ട ഒരു വൃദ്ധനാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടർന്ന് മറ്റു ചിലരും സംഘടിച്ചു ആക്ഷേപിക്കാൻ തുടങ്ങിയതോടെ യുവാവ് പ്രതികരിച്ചു. ഡം ഡം സ്റ്റേഷനിലിറങ്ങുമ്പോൾ കാണിച്ചു തരാമെന്ന് പറഞ്ഞു യാത്രക്കാർബഹളം വച്ചു .ട്രെയിൻ സ്റ്റേഷനിലെത്തിയപ്പോൾ യാത്രക്കാർ യുവാവിനെ വലിച്ചിഴച്ചു താഴെയിട്ട് മർദിക്കുകയായിരുന്നു. യുവാവിനെ രക്ഷിക്കാൻ ചെന്ന യുവതിക്ക് നേരെയും ആളുകൾ ആക്രമണം നടത്തി . ഈ സംഭവത്തിനു ദൃക്‌സാക്ഷികളായ സ്റ്റേഷനിലുള്ള മറ്റുള്ളവരാണ് യുവദമ്പതികളെ രക്ഷിച്ചത്. എഴുത്തുകാരി തസ്‌ലിമ നസ്റിൻ അടക്കമുള്ളവർ ഈ സംഭവത്തിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ട്

RELATED ARTICLES
- Advertisment -

Most Popular

Recent Comments