Thursday, March 28, 2024
HomeInternationalഫേസ്ബുക്കുമായി ഇടഞ്ഞ് വാട്‌സ്ആപ്പ് മേധാവി ജാന്‍ കോം രാജിവെച്ചു

ഫേസ്ബുക്കുമായി ഇടഞ്ഞ് വാട്‌സ്ആപ്പ് മേധാവി ജാന്‍ കോം രാജിവെച്ചു

ഫേസ്ബുക്കുമായി ഇടഞ്ഞ് വാട്‌സ്ആപ്പ് മേധാവി ജാന്‍ കോം രാജിവെച്ചു. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കുമായുണ്ടായ ആശയ ഭിന്നതയാണ് രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. വാട്‌സ്ആപ്പ് യൂസര്‍മാരുടെ വിവരങ്ങളുടെ സുരക്ഷാ പ്രശ്‌നങ്ങളും എന്‍ക്രിപ്ഷനിലെ വീഴ്ചയും കാരണം കോം ഫേസ്ബുക്ക് നേതൃത്വവുമായി ഇടഞ്ഞു എന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫേസ്ബുക്കുമായുള്ള കോമിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകുന്ന സമയത്തായിരുന്നു രാജി സ്ഥിരീകരിച്ചു കൊണ്ടുള്ള കോമിന്റെ പോസ്റ്റ്.വാട്‌സ്ആപ്പിനെ ഫേസ്ബുക്ക് വാങ്ങിയതോടെ ഷെയറിന്റെ ഭൂരിഭാഗവും ഫേസ്ബുക്കിന്റെ കയ്യിലായിരുന്നു. ഫെയ്സ്ബുക് പേജ് വഴിയാണ് രാജിവിവരം അറിയിച്ചത്. രാജി പോസ്റ്റിന് താഴെ മാർക് സക്കര്‍ബർഗും മറ്റു ഫെയ്സ്ബുക് ജീവനക്കാരും യാത്രയയപ്പ് കമന്റുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ടെക്നോളജിക്ക് പുറത്ത് എന്തെങ്കിലുമൊക്കെ ചെയ്യണം. ജീവിതം ആസ്വദിക്കാൻ മാറ്റം ആവശ്യമാണെന്നും പോസ്റ്റിൽ പറയുന്നുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments