Thursday, April 25, 2024
HomeCrimeപീ​ഡ​നാ​രോ​പ​ണ​ത്തി​ല്‍ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി മൊ​ഴി ന​ല്‍​കി

പീ​ഡ​നാ​രോ​പ​ണ​ത്തി​ല്‍ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി മൊ​ഴി ന​ല്‍​കി

പീ​ഡ​നാ​രോ​പ​ണ​ത്തി​ല്‍ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി മൊ​ഴി ന​ല്‍​കി. പരാതി അന്വേഷിക്കുന്ന ജസ്റ്റീസ് ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ആഭ്യന്തര സമിതിക്കു മുമ്ബാകെയാണ് ചീഫ് ജസ്റ്റീസ് ഹാജരായത്. മുന്‍ ജീവനക്കാരി ഉന്നയിച്ച മുഴുവന്‍ ആരോപണങ്ങളും രഞ്ജന്‍ ഗൊഗോയി മൊഴിയെടുപ്പില്‍ നിഷേധിച്ചു. ആ​രോ​പ​ണം അ​ന്വേ​ഷി​ക്കു​ന്ന സു​പ്രീം​കോ​ട​തി​യു​ടെ ആ​ഭ്യ​ന്ത​ര സ​മി​തി​യു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്നു പ​രാ​തി​ക്കാ​രി ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. ത​ന്‍റെ അ​ഭി​ഭാ​ഷ​ക​യെ തെ​ളി​വെ​ടു​പ്പി​ല്‍ ഹാ​ജ​രാ​ക്കാ​ന്‍ സ​മ്മ​തി​ക്കാ​ത്ത​തും താ​ന്‍ നി​ര്‍​ദേ​ശി​ച്ച ഫോ​ണു​ക​ളി​ല്‍​നി​ന്നു തെ​ളി​വെ​ടു​ക്കാ​ത്ത​തും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് യു​വ​തി നി​സ​ഹ​ക​ര​ണം പ്ര​ഖ്യാ​പി​ച്ച​ത്. സമിതിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് മൊഴി നല്‍കാന്‍ ചീഫ് ജസ്റ്റിസ് സന്നദ്ധനാകുകയായിരുന്നു. ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ സമിതിയാണ് പീഡന പരാതിയില്‍ അന്വേഷണം നടത്തുന്നത്. ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

RELATED ARTICLES
- Advertisment -

Most Popular

Recent Comments