തമിഴ് സൂപ്പര്‍താരം അജിത്തിന് സിനിമ ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. ‘വിവേഗം’ എന്ന ചിത്രത്തിന്‍റെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അജിത്തിന് തലക്ക് പരിക്കേറ്റത്. അണിയറപ്രവർത്തകർ പറഞ്ഞത് കേൾക്കാതെ
ഡ്യൂപ്പിനെ ഉപയോഗിച്ചു ചിത്രീകരിക്കേണ്ട സംഘട്ടനരംഗത്തിൽ അഭിനയിച്ചതാണ് അപകട കാരണം. അപകടം നടന്ന ഉടൻ താരത്തിന് പ്രാഥമിക ചികിത്സ നൽകി. പരിക്കേറ്റ വിവരം പുറത്ത് വിടരുതെന്ന് അജിത് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും യൂണിറ്റില്‍ നിന്നു തന്നെ വാര്‍ത്ത പുറത്തായി. ഇതിന് മുമ്പ് വേതാളം എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടയിലും താരത്തിന് പരിക്കേറ്റിരുന്നു. ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, അക്ഷര ഹാസന്‍, വിവേക് ഒബ്റോയി തുടങ്ങിവരും അഭിനയിക്കുന്നുണ്ട്.
തമിഴ് സൂപ്പര്‍താരം അജിത്തിന് സിനിമ ഷൂട്ടിങ്ങിനിടെ പരിക്കേറ്റു
RELATED ARTICLES