ആടിനെ ദേശീയ സഹോദരിയാക്കണമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ്. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അതിലേറെ വിചിത്രമായ നിര്‍ദ്ദേശവുമായി എ.എ.പി നേതാവ് സഞ്ജയ് സിംഗ് രംഗത്ത് വന്നത്. ട്വിറ്ററിലൂടെയാണ് സഞ്ജയ് സിംഗ് ആവശ്യമുന്നയിച്ചത്.
ആടിന്റെ പാല് ആരോഗ്യത്തിന് നല്ലതാണെന്ന മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ടെന്ന് സഞ്ജയ് സിംഗ് പറഞ്ഞു. അതിനാല്‍ ആടിനെ ദേശീയ സഹോദരിയാക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. സഞ്ജയ് സിംഗ് ഇക്കാര്യം ഗൗരവത്തോടെ തന്നെ പറഞ്ഞതാണോയെന്ന വ്യക്തമല്ല. ഏതായാലും സിംഗിന്റെ പ്രസ്താവനയുടെ ചുവട് പിടിച്ച് ട്വിറ്ററില്‍ ട്രോളുകള്‍ പ്രചരിക്കുന്നുണ്ട്.