Tuesday, April 16, 2024
HomeKeralaവിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുന്‍പ് വാതില്‍ തുറന്നു

വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുന്‍പ് വാതില്‍ തുറന്നു

റണ്‍വേയിലേക്ക് നീങ്ങുകയായിരുന്ന വിമാനത്തിന്റെ വാതില്‍ പറന്നുയരുന്നതിന് തൊട്ട് മുന്‍പ് തുറന്നു. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുന്‍പായതിനാല്‍ വലിയ അപടകടം ഒഴിവായി. കോഴിക്കോട് വിമാനത്താവളത്തില്‍ വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. കോഴിക്കോട് നിന്നും മുംബയിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യാ വിമാനത്തിലാണ് സംഭവം. പെട്ടെന്ന് വാതില്‍ തുറന്നത് കാരണം യാത്രക്കാര്‍‌ പരിഭ്രാന്തരായി. സാങ്കേതിക പ്രശ്നമാണെന്നാണ് കരുതുന്നത്. സംഭവത്തിന് ശേഷം വാതില്‍ അടച്ച്‌ ഒരു മണിക്കൂറിന് ശേഷമാണ് വിമാനം യാത്ര തിരിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments