Saturday, April 20, 2024
HomeNationalനരേന്ദ്ര മോദി ജൂണ്‍ 8 ന് കേരളത്തിലെത്തും

നരേന്ദ്ര മോദി ജൂണ്‍ 8 ന് കേരളത്തിലെത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 8 ന് കേരളത്തിലെത്തും. ​ ഗുരുവായൂര്‍ ദര്‍ശനതിനാണ് പ്രധാനമന്ത്രി എത്തുക. ഈ മാസം എട്ടിന് മോദി എത്തുമെന്നാണ് ദേവസ്വം ബോര്‍ഡിന് ലഭിച്ച വിവരം.ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ക്ഷേത്രത്തില്‍ എത്തുന്ന പ്രധാനമന്ത്രി ഒരു മണിയോടെ ദര്‍ശനം നടത്തി മടങ്ങും. ക്ഷേത്രത്തിലെ വഴിപാടുകളെ കുറിച്ച്‌ അധികൃതരോട് ചോദിച്ചറിഞ്ഞിട്ടുണ്ട്. കേന്ദ്രമന്ത്രി പീയൂഷ്​ ഗോയലും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടാകുമെന്നാണ്​ സൂചന. തുടര്‍ച്ചയായി രണ്ടാം തവണയും അധികാരമേറ്റ ശേഷമുള്ള ആദ്യ കേരള സന്ദര്‍ശനമാണിത്​. നേരത്തെ വര്‍ഷങ്ങള്‍ക്കു മുമ്ബ് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു.മോദിയുടെ സന്ദര്‍ശനവിവരം പ്രധാനമന്ത്രിയുടെ ഓഫീസാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതരെ അറിയിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments