Wednesday, September 11, 2024
HomeNationalസിമന്റ് കമ്പനികൾ വില കുറയ്ക്കാതിരിക്കാന്‍ തന്ത്രങ്ങൾ മെനയുന്നു

സിമന്റ് കമ്പനികൾ വില കുറയ്ക്കാതിരിക്കാന്‍ തന്ത്രങ്ങൾ മെനയുന്നു

ചരക്കു സേവന നികുതി (ജിഎസ്ടി) നിലവില്‍ വന്നതോടെ സിമന്റ് വില കുറയുന്നതും കാത്ത് നിര്‍മാണ മേഖല.എന്നാൽ സിമന്റ് കമ്പനികൾ വില കുറയ്ക്കാതിരിക്കാന്‍ തന്ത്രങ്ങൾ മെനയുന്നു. സിമന്റിന് ജിഎസ്ടി അനുസരിച്ച് 28 ശതമാനമാണ് നികുതി. നേരത്തെ 30 ശതമാനം നികുതി കൊടുത്ത സ്ഥാനത്താണിത്. രണ്ടുശതമാനം നികുതിയിനത്തില്‍ കുറവ് വന്നതിനാല്‍ വിലയില്‍ അത് പ്രതിഫലിക്കണം. ഒരു ബാഗിന് ചുരുങ്ങിയത് എട്ടുരൂപയെങ്കിലും കുറയണം. എന്നാല്‍ വന്‍കിട സിമന്റ് കമ്പനിക്കാര്‍ വില കുറയ്ക്കാതിരിക്കാന്‍ നീക്കംതുടങ്ങി. പഴയ വില തന്നെ നിലനിര്‍ത്താനാണ് കമ്പനികളുടെ തീരുമാനം. ഫലത്തില്‍ ജിഎസ്ടി വന്നാലും അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് ലഭിക്കില്ല. നിലവില്‍ 360 മുതല്‍ 410 വരെയാണ് സിമന്റിന്റെ ചില്ലറവില. സിമന്റ് അടക്കമുള്ള അസംസ്കൃത വസ്തുക്കളുടെ വിലവര്‍ധന മൂലം പ്രതിസന്ധിയിലായ നിര്‍മാണ മേഖല ജിഎസ്ടി നടപ്പാക്കിയത് പ്രതീക്ഷയോടെയാണ് കണ്ടെതെങ്കിലും ഇപ്പോൾ നിരാശയാണ് ഫലം.

ഇതുവരെ സിമന്റിന് 14.5 ശതമാനമായിരുന്നു സംസ്ഥാന വാറ്റ്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് സിമന്റ് കൊണ്ടുവരുമ്പോള്‍ കേന്ദ്ര എക്സൈസ് ഡ്യൂട്ടിയും സ്പെഷ്യല്‍ എക്സൈസ് ഡ്യൂട്ടിയും വേറെ അടയ്ക്കണം. വാറ്റ് അടക്കം പലവിധ നികുതിയിനത്തില്‍ 30 ശതമാനമാണ് കമ്പനികള്‍ അടച്ചുകൊണ്ടിരുന്നത്. വാറ്റിന്റെ ഇരട്ടിയായി ജിഎസ്ടി വര്‍ധിച്ചു എന്ന പ്രചാരണം നടത്തി വില കുറയ്ക്കാതിരിക്കാനാണ് കമ്പനികളുടെ നീക്കം.

ജിഎസ്ടി ജൂലൈ ഒന്നുമുതല്‍ നടപ്പാക്കുമെന്ന് വ്യക്തമായതോടെ സിമന്റ് ഡീലര്‍മാര്‍ സ്റ്റോക്കെടുക്കുന്നത് ഒരാഴ്ചയായി നിര്‍ത്തിയിരിക്കുകയാണ്. ഓര്‍ഡര്‍ അനുസരിച്ച് മാത്രം സിമന്റ് എത്തിക്കും. സ്റ്റോക്ക് ചെയ്താല്‍ ശനിയാഴ്ച മുതല്‍ ജിഎസ്ടി കൂടി അടയ്ക്കേണ്ടിവരും. അത് നഷ്ടമാകുമെന്നുകണ്ടാണ് സ്റ്റോക്ക് എടുക്കല്‍ നിര്‍ത്തിയത്. അതുപ്രകാരം ഭൂരിഭാഗം ഡീലര്‍മാരുടെയും വെള്ളിയാഴ്ചയിലെ നീക്കിയിരിപ്പ് പൂജ്യമാണ്. അതിനാല്‍ നികുതിയിലെ കുറവ് ശനിയാഴ്ച മുതല്‍ തന്നെ പ്രതിഫലിക്കണം. എന്നാല്‍ വന്‍കിട കമ്പനികള്‍ അതിന് തയാറാകാത്തതാണ് പ്രശ്നം. ഡീലര്‍മാരില്‍നിന്ന് പഴയ നിരക്കില്‍ തന്നെ വില ഈടാക്കാനാണ് കമ്പനികളുടെ നീക്കം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments