Wednesday, January 15, 2025
HomeKeralaനടി കാവ്യ മാധവന്റെ കൊച്ചിയിലെ വ്യാപാര സ്ഥാപനത്തില്‍ പൊലീസ് റെയ്ഡ്

നടി കാവ്യ മാധവന്റെ കൊച്ചിയിലെ വ്യാപാര സ്ഥാപനത്തില്‍ പൊലീസ് റെയ്ഡ്

നടി കാവ്യ മാധവന്റെ കൊച്ചിയിലെ വ്യാപാര സ്ഥാപനത്തില്‍ പൊലീസ് റെയ്ഡ്. കാക്കനാട് മാവേലിപുരത്ത് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ ഓഫീസിലാണ് പൊലീസ് പരിശോധന നടത്തിയത്.

അതീവരഹസ്യമായി ഇന്നലെ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയായിരുന്നു പരിശോധന. നടിയെ തട്ടികൊണ്ടുപോയി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.

കേസിലെ പ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിനോട് പണം ആവശ്യപ്പെട്ട് എഴുതിയ കത്തില്‍ പരാമര്‍ശിക്കുന്ന കാക്കനാട്ടെ കടയെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന എന്നാണ് സൂചന. കത്തില്‍ രണ്ടിടത്താണ് കടയെ കുറിച്ച് പരാമര്‍ശിക്കുന്നത്. നടി ആക്രമിക്കപ്പെട്ടതിന് ശേഷം സുനി കാക്കനാട്ടെ കടയില്‍ എത്തിയതായും കത്തില്‍ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ദീലീപിനേയും സംവിധായകന്‍ നാദിര്‍ഷായേയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും പൊലീസ് 13 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments