Friday, March 29, 2024
Homeപ്രാദേശികംപി.​സി ജോ​ര്‍​ജ് 'ചമഞ്ഞു' തട്ടിപ്പ്; യുവാവ് അ​റ​സ്റ്റിൽ

പി.​സി ജോ​ര്‍​ജ് ‘ചമഞ്ഞു’ തട്ടിപ്പ്; യുവാവ് അ​റ​സ്റ്റിൽ

പി.​സി ജോ​ര്‍​ജ് എം​എ​ല്‍​എ​യുടെ പേരില്‍ പൊ​ന്‍​കു​ന്നം സി​ഐ വി.​കെ. വി​ജ​യ​രാ​ഘ​വ​നെ ഫോ​ണി​ല്‍ വി​ളി​ച്ച്‌ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​യാ​ളെ പോ​ലീ​സ് പിടികൂടി. പൊ​ന്‍​കു​ന്നം തോ​ണി​പ്പാ​റ മു​ത്തു​വ​യ​ലി​ല്‍ അ​നീ​ഷ് എ​സ്. നാ​യ​ര്‍ (33) ആ​ണ് പിടിയി​ലാ​യ​ത്.

ഭാ​ര്യ​യെ മര്‍ദിച്ചുവെന്ന പ​രാ​തി​യി​ല്‍ ഇയാളെ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ചി​രു​ന്നു. ഈ ​കേ​സി​ല്‍ ഇ​യാ​ളെ സ​ഹാ​യി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് എം​എ​ല്‍​എ​യു​ടെ പേ​രി​ല്‍ വി​ളി​യെ​ത്തി​യ​ത്. ‘പി.​സി. ജോ​ര്‍​ജാ​ണ്, വ​രു​ന്ന​ത് വേ​ണ്ട​പ്പെ​ട്ട​യാ​ളാ​ണ്.. വേ​ണ്ട​തു​പോ​ലെ കാ​ര്യ​ങ്ങ​ള്‍ ചെ​യ്യ​ണം’ എ​ന്നാ​യി​രു​ന്നു പറഞ്ഞത്.
ഇ​തി​ല്‍ സം​ശ​യം തോ​ന്നി​യ പോ​ലീ​സ് എം​എ​ല്‍​എ​യെ ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ അ​ദ്ദേ​ഹം വി​ളി​ച്ചി​ട്ടി​ല്ലെ​ന്ന് ബോ​ധ്യ​മാ​യി. സ്റ്റേ​ഷ​നി​ലെ​ത്തി​യ അ​നീ​ഷി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ കുറ്റം സ​മ്മ​തി​ച്ചു. ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments