Wednesday, April 24, 2024
HomeNationalആര്‍.എസ്.എസിന്റെ ആറ് നേതാക്കള്‍ കൂടി ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങി

ആര്‍.എസ്.എസിന്റെ ആറ് നേതാക്കള്‍ കൂടി ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങി

രാഷ്ട്രീയ സ്വയം സേവക സംഘം (ആര്‍.എസ്.എസ്) അതിന്റെ സമൂഹമാധ്യമങ്ങളിലെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നു. മേയില്‍ ആര്‍.എസ്.എസ് സര്‍സംഘചാലക്മോഹന്‍ ഭാഗവത് ട്വിറ്ററില്‍ അക്കൗണ്ട് തുറന്നതിന് പിന്നാലെ ആര്‍.എസ്.എസിന്റെ ആറ് നേതാക്കള്‍ കൂടി ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങി.

സുരേഷ് സോണി, അനിരുദ്ധ് ദേശ്പാണ്ഡേ, സുരേഷ് ജോഷി, വി.ബാഗയ്യ, ക്രിഷ്ണ ഗോപാല്‍. അരുണ്‍ കുമാര്‍ തുടങ്ങിയവരാണ് ട്വിറ്ററില്‍ പുതിയതായി അക്കൗണ്ട് തുടങ്ങിയ ആര്‍.എസ്.എസ്. പ്രമുഖര്‍. എല്ലാവര്‍ക്കും വെരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ട് ആണുള്ളത്.

നേതാക്കളുടെ വ്യാജ അക്കൗണ്ടുകള്‍ വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കാനാണ് അവര്‍ ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയതെന്നാണ് ഇത് സംബന്ധിച്ച്‌ ആര്‍എസ്‌എസ് വൃത്തങ്ങളില്‍ നിന്നുള്ള വിശദീകരണം എന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മോഹന്‍ ഭാഗവതിന്റെ ട്വിറ്റര്‍ പേജില്‍ 1.73 ഫോളോവര്‍മാരാണുള്ളത്. ഇത് വര്‍ധിച്ചുവരുന്നുണ്ട്. ഇദ്ദേഹം ആര്‍.എസ്.എസിന്റെ 13 ലക്ഷം ഫോളോവര്‍മാരുള്ള ഒഫീഷ്യല്‍ അക്കൗണ്ട് മാത്രമാണ് ഫോളോ ചെയ്യുന്നത്.

മേയ് മാസത്തിനും ജൂണ്‍ മാസത്തിനും ഇടയിലാണ് ഈ നേതാക്കളെല്ലാം ട്വിറ്ററില്‍ എത്തിയതെന്നും ശ്രദ്ധേയം. ആര്‍.എസ്.എസിന് സ്വന്തം ഫെയ്‌സ്ബുക്കും പേജും വെബ്‌സൈറ്റും ഉണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments