Thursday, April 25, 2024
HomeKeralaബിനോയ് കോടിയേരിയെ നാളെ വരെ അറസ്റ്റ് ചെയ്യരുതെന്നു കോടതി

ബിനോയ് കോടിയേരിയെ നാളെ വരെ അറസ്റ്റ് ചെയ്യരുതെന്നു കോടതി

ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡന പരാതിയില്‍ ബിനോയ് കോടിയേരിയെ നാളെ വരെ അറസ്റ്റ് ചെയ്യരുതെന്നു കോടതി. ബിനോയ് നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ നാളെ വിധിപറയാനിരിക്കുന്ന മുംബൈ ഡിന്‍ഡോഷി സെഷന്‍സ് കോടതിയാണ് നാളെവരെ ബിനോയിയുടെ അറസ്റ്റ് തടഞ്ഞത്. നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതു വരെ ബിനോയിയെ അറസ്റ്റ് ചെയ്യരുതെന്നാണു കോടതി ഉത്തരവ്. ജാമ്യാപേക്ഷയില്‍ ഇന്നു വിധി പറയുമെന്നാണു നേരത്തെ വന്ന റിപോര്‍ട്ടുകളെങ്കിലും കേസ് നാളെ വീണ്ടും പരിഗണിക്കുമെന്നു കോടതി വ്യക്തമാക്കുകയായിരുന്നു. ബിനോയിക്കെതിരേ ബിഹാര്‍ സ്വദേശിനി നിരവധി തെളിവുകള്‍ ഇന്നും കോടതിയില്‍ ഹാജരാക്കി. യുവതിയുടെ വാദങ്ങള്‍ക്ക് മറുപടി പറയാന്‍ ബിനോയുടെ അഭിഭാഷകന് കോടതി സാവകാശം നല്‍കി. ജാമ്യാപേക്ഷയില്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ ബിനോയിയുടെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്നാണു കരുതുന്നത്. ജൂണ്‍ 13 ന് മുംബൈ ഓഷിവാര സ്‌റ്റേഷനില്‍ യുവതി പീഡന പരാതി നല്‍കി ഒരാഴ്ച കഴിഞ്ഞാണ് ബിനോയ് മുംബൈ ഡിന്‍ഡോഷി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്. ബിനോയിക്ക് ജാമ്യം നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷനും പരാതിക്കാരിയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്ന് പ്രതിഭാഗവും കോടതിയില്‍ വാദിച്ചിരുന്നു. ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാനാണ് യുവതി പരാതിനല്‍കിയതെന്ന് വാദിച്ച ബിനോയിയുടെ അഭിഭാഷകന്‍ പരാതിക്കാരിയുടെ മൊഴിയില്‍ വൈരുധ്യം ഉണ്ടെന്നും കോടതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. വിവാഹം ചെയ്ത് ഉപേക്ഷിച്ചതിന് 5 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് യുവതി അയച്ച വക്കീല്‍ നോട്ടീസും വിവാഹവാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം നടത്തിയെന്ന് കാട്ടി യുവതി പോലിസില്‍ നല്‍കിയ പരാതിയും കാണിച്ച് ഇത് പണം തട്ടാനുള്ള ശ്രമമാണെന്നാണ് പ്രതിഭാഗം വാദിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments