Thursday, March 28, 2024
HomeKerala2019ല്‍ ജൂണ്‍ മാസത്തില്‍ ലഭിച്ച മഴയുടെ അളവില്‍ ഗണ്യമായ കുറവ്

2019ല്‍ ജൂണ്‍ മാസത്തില്‍ ലഭിച്ച മഴയുടെ അളവില്‍ ഗണ്യമായ കുറവ്

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 2019ല്‍ ജൂണ്‍ മാസത്തില്‍ ലഭിച്ച മഴയുടെ അളവില്‍ ഗണ്യമായ ഇടിവ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിലവില്‍ കടുത്ത വരള്‍ച്ച നേരിടുകയാണ്. ശരാശരിയുടെ മൂന്നിലൊന്ന് മഴ മാത്രമാണ് ജൂണ്‍ മാസത്തില്‍ ലഭിച്ചത്. അറബിക്കടലില്‍ രൂപപ്പെട്ട വായു ചുഴലിക്കാറ്റാണ് കേരളത്തിലെ മഴയെ ബാധിച്ചത്. ജൂണ്‍ എട്ടോടെ കേരളത്തില്‍ മണ്‍സൂണ്‍ എത്തിയെങ്കിലും വായുവിന്റെ ഫലമായി ഇത് ദുര്‍ബലമാവുകയായിരുന്നു. ജൂലായ് ആദ്യപകുതിയോടെ കിഴക്കന്‍ സംസ്ഥാനങ്ങളിലും മധ്യേന്ത്യയിലും നല്ല മഴ ലഭിച്ചേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തില്‍ വേനല്‍ക്കാലത്തിന് സമാനമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments