ഹരിയാനയിലെ സിര്‍സയില്‍ യുവതിയെ തോക്ക് ചൂണ്ടി കൂട്ടമാനഭംഗത്തനിരയാക്കി. ഭര്‍ത്താവിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സുഹൃത്തുക്കള്‍ യുവതിയെ പീഡിപ്പിച്ചത്. ഗുരുതരാവസ്ഥയിലായ യുവതിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രി അധികൃതരാണ് സംഭവം പോലീസിനെ അറിയിച്ചത്. മൂന്നു പേര്‍ ചേര്‍ന്നാണ് യുവതിയെ പീഡനത്തിനിരയാക്കിയത്. ജൂലൈ 29നായിരുന്നു സംഭവം. യുവതിയുടെ ഭര്‍ത്താവിനും ഭര്‍ത്താവിന്റെ അമ്മയും സഹോദരിയുമടക്കം ആറു പേര്‍ക്കെതിരേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവാഹമോചനത്തിന് താന്‍ അനുവാദം മൂളാത്തതാണ് ഭര്‍ത്താവിനെ പ്രകോപിച്ചതെന്ന യുവതി വ്യക്തമാക്കി. പിരിയാന്‍ കഴിയില്ലെന്ന് യുവതി ഉറപ്പിച്ച് പറഞ്ഞതോടെ ഭര്‍ത്താവ് താന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത അയാളുടെ മൂന്ന് സൂഹൃത്തുക്കളെ വിളിച്ചുവരുത്തുകയായിരുന്നു. സുഹൃത്തുക്കള്‍ യുവതിയെ തട്ടിക്കൊണ്ടുപോയി തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ആക്രമണ ശേഷം ഇവര്‍ യുവതിയെ നഗ്‌നയാക്കി റോഡില്‍ തള്ളി. അക്രമികളെ പറ്റി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൂട്ടബലാത്സംഗം : യുവതിയെ നഗ്നയായി റോഡിൽ തള്ളി
RELATED ARTICLES