എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച്‌ മാസത്തിനു ശേഷം നടത്താന്‍ ആലോചന

sslc

ഈ പുതിയ അദ്ധ്യയന വർഷത്തിലെ എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച്‌ മാസത്തിനു ശേഷം നടത്താന്‍ ആലോചന. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്ഥമായി വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ അധ്യയനദിനങ്ങള്‍ രണ്ടു മാസത്തിനുള്ളില്‍ തന്നെ നഷ്ടമായ സാഹചര്യത്തില്‍ പത്താം ക്ലാസ് പരീക്ഷ ഉള്‍പ്പെടെയുള്ളവ മുന്‍ നിശ്ചയിച്ച പ്രകാരമുള്ള തീയതികളില്‍ നടത്തണമോ എന്നതു സംബന്ധിച്ച്‌ തീരുമാനിക്കും. വ്യാഴാഴ്ച നടക്കുന്ന ക്യുഐപി മോണിറ്ററിംഗ് മീറ്റിംഗില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും.