ചാരക്കേസില്‍ പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പാക്കിസ്ഥാന്‍ അനുമതി നല്‍കി. നാളെയാണ് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരിക്കുന്നത്. പത്ത് ദിവസം മുമ്പുള്ള രാജ്യാന്തര കോടതി ഉത്തരവിനെ തുടര്‍ന്നാണ് നപടി.പാക് നിലപാട് സംബന്ധിച്ച് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2017 ഏപ്രിലിലാണ് നയതന്ത്ര ഉദ്യോഗസ്ഥരെ കാണാന്‍ അനുമതി നല്‍കണമെന്ന് ഇന്ത്യ അവസാനമായി പാക്കിസ്ഥാനോട് ആവശ്യപ്പെട്ടത്. പാക്കിസ്ഥാന്‍ ഇതിനോട് പ്രതികരിക്കാതെ വന്നതോടെയാണ് ഇന്ത്യ 2017 മെയ് മാസത്തില്‍ രാജ്യാന്തര കോടതിയെ സമീപിച്ചത്. വ്യാപാരിയായിരുന്ന മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ ജാദവിനെ ചാരവൃത്തി ആരോപിച്ച് 2(16 ഏപ്രിലിലാണ് പാക്കിസ്ഥാന്‍ പിടികൂടിയത്. 2017 ഏപ്രിലില്‍ പാക് സൈനിക കോടതി വധശിക്ഷ വിധിച്ചു. തൊട്ടടുത്ത ദിവസം തന്നെ ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിച്ചു. രണ്ട് വര്‍ഷത്തിലധികം നീണ്ട കേസിന്റെ നടപടികള്‍ക്ക് ശേഷം ഈ വര്‍ഷം ജൂലൈ 17ന് രാജ്യാന്തര കോടതി പാക് കോടതി വിധിച്ച ശിക്ഷ റദ്ദാക്കിയിരുന്നു.
കുല്‍ഭൂഷന്‍ ജാദവിനെ കാണാൻ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അനുമതി
RELATED ARTICLES