Thursday, March 28, 2024
HomeNationalബാബരി ഭൂമിതർക്ക കേസിൽ മധ്യസ്ഥ സമിതിയുടെ റിപ്പോർട്ട് നാളെ ​ സുപ്രീംകോടതിയിൽ

ബാബരി ഭൂമിതർക്ക കേസിൽ മധ്യസ്ഥ സമിതിയുടെ റിപ്പോർട്ട് നാളെ ​ സുപ്രീംകോടതിയിൽ

ബാബരി ഭൂമിതർക്ക കേസിൽ മധ്യസ്ഥ സമിതിയുടെ റിപ്പോർട്ട്​ സുപ്രീംകോടതി വെള്ളിയാഴ്​ച പരിഗണിക്കും. ഉച്ചക്ക്​ രണ്ട്​ മണിക്ക്​ ശേഷമായിരിക്കും റിപ്പോർട്ട്​ കോടതിയുടെ പരിഗണനക്ക്​ എത്തുക. മൂന്നംഗ മധ്യസ്ഥ സമിതി മുദ്രവെച്ച കവറിൽ റിപ്പോർട്ട്​ സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്നു. ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ​ഗൊഗോയ്​ അധ്യക്ഷനായ ബെഞ്ചായിരിക്കും റിപ്പോർട്ട്​ പരിഗണിക്കുക. ബാബരി ഭൂമിതർക്ക കേസിൽ മധ്യസ്ഥത വഹിക്കാൻ സുപ്രീംകോടതി ജഡ്​ജി എഫ്​.എം.ഐ കലിഫുല്ല, ജീവനകലാചാര്യൻ ​ശ്രീ ശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു. ജൂലൈ 18നാണ്​ ബാബരി ഭൂമിതർക്ക കേസിൽ മധ്യസ്ഥ സമിതിയോട്​ റിപ്പോർട്ട്​ സമർപ്പിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടത്​. ജൂലൈ 31ന്​ മുമ്പ്​ റിപ്പോർട്ട്​ സമർപ്പിക്കാനായിരുന്നു നിർദേശിച്ചത്​. ചീഫ്​ ജസ്​റ്റിസിന്​ പുറമെ എസ്​.എ ബോംബ്​ഡേ, ഡി.വൈ ചന്ദ്രചൂഡ്​ എന്നിവരാണ്​ ബാബരി കേസ്​ പരിഗണിക്കുന്ന ബെഞ്ചിലെ മറ്റംഗങ്ങൾ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments