നഗരത്തില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ കോടികളുടെ ലഹരി മരുന്ന് പിടിച്ചടുത്തു. ലോകത്തിലെ തന്നെ ഏറ്റവും മാരകമായ ഉന്മാദ ലഹരിയായ കാലിഫോര്‍ണിയ നയണ്‍ ആണ് പിടികൂടിയത്. ആലുവ കീഴ്‌മാട് ഇടയത്താളില്‍ വീട്ടില്‍ സഫര്‍ സാദിഖിനെ (24) പൊലീസ് കസ്‌റ്റഡിയില്‍ എടുത്തു. പൊന്നാരിമംഗലത്തുനിന്നാണ് ഇയാളെ പിടികൂടിയത്.
നാര്‍ക്കോട്ടിക് ടോപ്പ് സീക്രട്ട് ഗ്രൂപ്പ് എന്ന പേരില്‍ രൂപികരിച്ചിട്ടുള്ള വിവരശേഖരണ ശൃംഖലയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്.
പ്രാഥമിക അന്വേഷണത്തില്‍ ഗോവ പോലുള്ള സംസ്ഥാനങ്ങളില്‍ മാരകമായ ലഹരി മരുന്നുകള്‍ ഉല്പ ദിപ്പിക്കുന്ന ഡ്രഗ് മാനുഫാക്ചറിങ്ങ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ആഫ്രിക്കയില്‍ നിന്നും ഗോവയില്‍ സ്ഥിരതാമസമാക്കിയ വിദേശികളാണ് ഇതിന് പിന്നിലെന്നാണ് നിഗമനം. നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വിലപിടിപ്പുള്ളതും മാരകവുമായ മയക്കുമരുന്നാണ് ലൈസര്‍ജിക്ക് ആസിഡ്. ഇത് പുരട്ടിയ സ്റ്റാമ്ബാണ് പിടികൂടിയത്.
നേരിട്ട് നാക്കില്‍ വച്ച് ഉപയോഗിക്കാന്‍ കഴിയുന്ന ഇവ ഒരെണ്ണം 36 മണിക്കൂര്‍ ഉന്മാദ അവസ്ഥയില്‍ നിര്‍ത്താന്‍ ശേഷിയുള്ള മാരക മയക്കുമരുന്ന് ഇനത്തില്‍പ്പെട്ടതാണ്. നാക്കിലും ചൂണ്ടിനുള്ളിലും ഒട്ടിച്ച് ഉപയോഗിക്കുന്ന ഇവയുടെ അളവ് അല്‍പ്പം കൂടിപ്പോയാല്‍ തന്നെ മരണപ്പെടാന്‍ സാധ്യത കൂടുതലാണ്.
എറണാകുളം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി സുരേഷ്, ഇന്‍സ്പെക്ടര്‍ പി.ശ്രീരാജ്, പ്രിവന്റിവ് ഓഫിസര്‍ K R രാം പ്രസാദ് ,സിഇഒ മാരായ എം.എം. അരുണ്‍ കുമാര്‍, വിപിന്‍ദാസ് ഹരിദാസ്, രതീഷ് ഡ്രൈവര്‍ പ്രദീപ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.