പ്രവാസി ബിസിനസ്സുകാരനും തിരുവനന്തപുരം സ്വദേശിയുമായ സുരേഷ് കുമാര്‍ കൃഷ്ണപിള്ളയെ (59) യമനില്‍ കാണാതായി. ബിസിനസ്സ് സംബന്ധമായ ആവശ്യത്തിനായി പോയ അദ്ദേഹത്തെ കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല. ജൂലയ് 2 ന് യമനിലെത്തിയ പിള്ള രണ്ട് ദിവസം കഴിഞ്ഞ് ബന്ധുക്കളുമായും വ്യാപാര പങ്കാളിയായ ശിവദാസന്‍ വളപ്പിലുമായി ബന്ധപ്പെട്ടിരുന്നു. യമനിലെ വിനോദ നഗരമായ സനയില്‍ നിന്നുമാണ് അദ്ദേഹം ബന്ധുക്കളുമായി ബന്ധപ്പെട്ടിരുന്നത്. ബര്‍ ദുബയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഫിനിറ്റി ഗ്ലോബല്‍ ലോയല്‍റ്റീസ് എന്ന സ്ഥാപനത്തിന്റെ എംഡിയാണ് പിള്ള. കര്‍ണ്ണാടകയിലെ ബെല്‍ഗാമില്‍ 140 ഏക്കറില്‍ സ്ഥാപിക്കുന്ന എതനോള്‍ നിര്‍മ്മാണ ഫാക്ടറിയുടെ സാമ്പത്തിക ആവശ്യത്തിനാണ് അദ്ദേഹം യമനിലേക്ക് പോയിരുന്നത്. ദുബയില്‍ നിന്നും സുദാനിലെ ഖാര്‍ത്തൂമിലേക്കും അവിടെ നിന്നും ക്വീന്‍ ബള്‍ക്കീസ് എയര്‍വെയ്‌സില്‍ ഏദന്‍ വഴിയാണ് അദ്ദേഹം യമനിലെത്തിയതെന്ന് മകന്‍ ജിതിന്‍ പറഞ്ഞു. എത്രയും വേഗം പിതാവിനെ കണ്ടെത്താനായി മകന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടും വിദേശകാര്യ മന്ത്രാലയത്തിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ബിസിനസ്സുകാരനായ തിരുവനന്തപുരം സ്വദേശിയെ യമനിൽ കാണാതായി
RELATED ARTICLES