Monday, February 17, 2025
spot_img
HomeCrimeചങ്ങനാശേരി സ്വദേശിനിയെ മുംബെയിൽ കഴുത്തറത്തു കൊന്നു

ചങ്ങനാശേരി സ്വദേശിനിയെ മുംബെയിൽ കഴുത്തറത്തു കൊന്നു

മലയാളി വീട്ടമ്മയെ പൂനെയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. ചങ്ങനാശേരി സ്വദേശിനിയായ രാധാ മാധവന്‍ നായര്‍ (65) ആണ് കൊല്ലപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഭൈരവനഗരിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന രാധയെ രാത്രി 8നും 10നും ഇടയില്‍ കൊലപ്പെടുത്തിയെന്നാണ് വിവരം. രാധയെ അടുത്ത് അറിയുന്നവരാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. സ്വീകരണമുറിയില്‍ ചായയും ബിസ്‌കറ്റും കണ്ടതാണ് ഈ നിഗമനത്തിലേക്ക് എത്തിച്ചേരാന്‍ കാരണം.

രണ്ട് മക്കള്‍ പൂനെയില്‍ ഉണ്ടെങ്കിലും ഒരുമിച്ചായിരുന്നില്ല താമസം. മകന്‍ നിരന്തരം ഫോണ്‍ വിളിച്ചെങ്കിലും രാധ ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. രാധയുടെ മാലയും വളകളും അടക്കമുളള ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments