Friday, April 19, 2024
HomeKeralaതിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപം ചിതലരിച്ച മൃതദേഹം

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപം ചിതലരിച്ച മൃതദേഹം

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപത്തെ വീട്ടില്‍ നിന്ന് എഴുപതുകാരന്റെ അഞ്ച് മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ഡന്റല്‍ കോളേജിലെ നേഴ്‌സിങ് ഓഫീസറായി വിരമിച്ച രാധാകൃഷ്ണന്റെ മൃതദേഹമാണ് ചിതലരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം അയല്‍വാസികളുമായോ ബന്ധുക്കളുമായോ വലിയ ബന്ധമൊന്നും ഇല്ലാതെ ഒറ്റക്കാണ് രാധാകൃഷ്ണന്‍ കഴിഞ്ഞിരുന്നത്. കാസര്‍ഗോഡുള്ള മകള്‍ ഞായറാഴ്ച നാട്ടിലെത്തിയപ്പോള്‍ അച്ഛനേക്കുറിച്ച് വിവരമില്ലാത്തതിനേത്തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് വീട് തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. ഹൃദയാഘാതമോ മറ്റ് അസുഖങ്ങളോ ആയിരിക്കാം മരണകാരണമെന്നാണ് പോലീസിന്റെ നിഗമനം. വീട്ടില്‍ നിന്നും ഏപ്രില്‍ മാസത്തിലെ പത്രം കണ്ടെത്തിയിട്ടുണ്ട്. കലണ്ടറും ഏപ്രിലിലേതായിരുന്നു. അതിനാല്‍ മരണം നടന്നത് ഏപ്രില്‍ മാസത്തിലാണെന്നാണ് കരുതുന്നത്. പരിശോധനകള്‍ക്ക് ശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments