Saturday, April 20, 2024
HomeKeralaബ്രൂവറി വിഷയത്തില്‍ സിപിഎമ്മിനെ കടന്നാക്രമിച്ച്‌ ചെന്നിത്തല

ബ്രൂവറി വിഷയത്തില്‍ സിപിഎമ്മിനെ കടന്നാക്രമിച്ച്‌ ചെന്നിത്തല

ബ്രൂവറി വിഷയത്തില്‍ സിപിഎമ്മിനെ കടന്നാക്രമിച്ച്‌ പ്രതിപക്ഷ നേതാവ്. സിപിഎം നേതാവും ഭരണപരിഷ്കാര കമ്മീഷനുമായി വിഎസ് അച്യുതാനന്ദനെ പോലും വിശ്വാസത്തിലെടുക്കാന്‍ സര്‍ക്കറിനായില്ലെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. മാടക്കട തുടങ്ങുന്നത് പോലെയല്ല ബ്രൂവറി തുടങ്ങേണ്ടത്. ഋഷിരാജ്‌സിംഗ് ഇറക്കിയ പത്രക്കുറിപ്പില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ബ്രൂവറിക്കെതിരെ കൊച്ചിയിലെ പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരത്തെ അടിച്ചൊതുക്കാമെന്ന ധാരണ വെറുതെയാണെന്നും അദ്ദേഹം പറഞ്ഞു. . എലപ്പുള്ളിയില്‍ സ്വകാര്യ ബ്രൂവറിക്ക് അനുമതി നല്‍കിയതിനെതിരെ വി.എസ് അച്യുതാനന്ദന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. ബ്രൂവറിക്ക് അനുമതി നല്‍കിയത് പുനഃപരിശോധിക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു. കുടിവെള്ള ക്ഷാമം രൂക്ഷമായ എലപ്പുള്ളിയിലെ ബിയര്‍ ഉല്പാദന അനുമതി ആശങ്ക ജനകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എലപ്പുള്ളി പഞ്ചായത്തിലെ പത്താം വാര്‍ഡായ കൗസുപ്പാറയിലാണ് ബ്രൂവറി തുടങ്ങുന്നത്. ഭൂഗര്‍ഭ വകുപ്പ് അത്യാസന്ന മേഖല ആയി പ്രഖ്യാപിച്ച സ്ഥലത്താണ് ബ്രൂവറിക്ക് അനുമതി നല്‍കിയിരിക്കുന്നത്. കമ്ബനികള്‍ക്ക് എതിരെ പോരാട്ടം നടത്തിയ ജനത്തെ ഇനിയും കഷ്ടപ്പെടുത്തരുതെന്നും വി.എസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലുണ്ട്

RELATED ARTICLES
- Advertisment -

Most Popular

Recent Comments