Friday, March 29, 2024
HomeKeralaവിവാഹ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഹോട്ടലില്‍ മുറി നല്‍കാനാവില്ല !!!!

വിവാഹ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഹോട്ടലില്‍ മുറി നല്‍കാനാവില്ല !!!!

വിവാഹ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഹോട്ടലില്‍ മുറി നല്‍കാനാവില്ലെന്ന നിബന്ധനകള്‍ക്കെതിരെ രൂക്ഷപ്രതികരണവുമായി യുവാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. തനിക്ക് കോഴിക്കോട് ഭാര്യയുമായി ചെന്നപ്പോഴുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയാണ് മന്‍സൂര്‍ കൊച്ചുകടവ് എന്ന യുവാവ് പ്രതികരണവുമായി രംഗത്തെത്തിയത്. ഇതില്‍ കളക്ടര്‍ക്ക് പരാതി നല്‍കാന്‍ ഒരൂങ്ങുകയാണ് യുവാവ്.

ഫേസ്‌ബുക്ക് പോസ്റ്റ്

കോഴിക്കോട് ഹോട്ടലുകളില്‍ റൂം എടുക്കുന്നത് ഒരു സ്ത്രീയും പുരുഷനും ആണെങ്കില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് വേണം. അല്ലെങ്കില്‍ വിവാഹ ഫോട്ടോ അവര്‍ക്ക് അയച്ചു കൊടുക്കണം. കഴിഞ്ഞ ദിവസ്സം ഞാനും വൈഫും കൂടി കോഴിക്കോട് ഉള്ള Calicut inn എന്ന ഹോട്ടലില്‍ റൂം എടുത്തപ്പോള്‍ പറഞ്ഞതാണ് ഞങ്ങള്‍ ഭാര്യാ ഭര്‍ത്താക്കാന്മ്മാര്‍ ആണെന്ന് കാണിക്കാനുള്ള തെളിവുകള്‍ അവര്‍ക്ക് വേണമെന്ന്. അല്ലാത്ത പക്ഷം അവിടെ റൂം എടുക്കാന്‍ മാനേജ്മെന്റ് സമ്മതിക്കില്ലെന്ന്. ഒടുവില്‍ ഭാര്യയും ഭര്‍ത്താവും ആണെന്ന് കാണിക്കാനുള്ള വിവാഹ ഫോട്ടോ അവര്‍ക്ക് അയച്ചു കൊടുക്കേണ്ടി വന്നു. ഒരു സ്ത്രീയും പുരുഷനും തമ്മില്‍ വിവാഹേതര ലൈംഗിക ബന്ധം പോലും കുറ്റകരമല്ലെന്ന സുപ്രിം കോടതിയുടെ വിധി വന്നിട്ട് അധികം ദിവസ്സമായിട്ടില്ല. പക്ഷെ കോഴിക്കോടുള്ള ബഹുഭൂരിപക്ഷം ഹോട്ടലുകള്‍ക്കും അത് കുറ്റകൃത്യമാണ്.ഈ വിഷയവുമായി ബന്ധപ്പെട്ട് കോഴിക്കോട് കളക്ടര്‍ക്ക് ഔദ്യോഗികമായി തന്നെ പരാതി കൊടുക്കാനാണ് തീരുമാനം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments