Tuesday, April 23, 2024
HomeInternationalദുബായിൽ കലാ, സാംസ്‌ക്കാരിക പ്രവര്‍ത്തകരെ പ്രോല്‍സാഹിപ്പിക്കാൻ കുറഞ്ഞ ചിലവില്‍ 10 വര്‍ഷത്തെ വിസ

ദുബായിൽ കലാ, സാംസ്‌ക്കാരിക പ്രവര്‍ത്തകരെ പ്രോല്‍സാഹിപ്പിക്കാൻ കുറഞ്ഞ ചിലവില്‍ 10 വര്‍ഷത്തെ വിസ

കലാ, സാംസ്‌ക്കാരിക പ്രവര്‍ത്തകരെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുറഞ്ഞ ചിലവില്‍ ദുബയ് 10 വര്‍ഷത്തെ വിസ അനുവദിക്കുന്നു. 5 വര്‍ഷത്തേക്കും 10 വര്‍ഷത്തേക്കുമായിരിക്കും ഇത്തരത്തിലുള്ള വിസ അനുവദിക്കുക. 5 വര്‍ഷത്തേക്ക് 650 ദിര്‍ഹവും 10 വര്‍ഷത്തേക്ക് 1150 ദിര്‍ഹവുമായിരിക്കും നിരക്ക്. വിസക്ക് അപേക്ഷിക്കുന്നവര്‍ക്ക് താല്‍ക്കാലികമായി 6 മാസത്തേക്ക് സന്ദര്‍ശക വിസയും നല്‍കും. ദുബയ് നഗരത്തെ ആഗോള സാംസ്‌ക്കാരിക കേന്ദ്രമാക്കി ഉയര്‍ത്തി കൊണ്ട് വരുന്നതിന്റെ ഭാഗമായിട്ടാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ഈ തീരുമാനം കൈക്കൊണ്ടത്. കലാ സാംസ്‌ക്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന 6000 ത്തിലധികം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് 5 സമുച്ചയങ്ങളും 20 മ്യൂസിയങ്ങളും നിര്‍മ്മിക്കും. സന്ദര്‍ശകരെ ആകര്‍ഷിക്കാനായി 550 സാംസ്‌ക്കാരിക പരിപാടികള്‍ സംഘടിപ്പിക്കും. ശൈഖ ലത്തീഫ ബിന്‍ത്ത് മുഹമ്മദ് മേധാവിയായി പ്രവര്‍ത്തിക്കുന്ന ദുബയ് കള്‍ച്ചറല്‍ അഥോറിറ്റിയുടെ കീഴില്‍ അല്‍ ഖൂസില്‍ സാംസ്‌ക്കാരിക സമ്പന്നരായ കലാകാരന്‍മാര്‍ക്കി വേണ്ടി പ്രത്യേക ഫ്രീസോണ്‍ ആരംഭിക്കും. 20 ലക്ഷം സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ കഴിയുന്ന പുസ്തക മേള, ലോക സാഹിത്യ സമ്മേളനം തുടങ്ങിയ പരിപാടികള്‍ ആസൂത്രണം ചെയ്യും. വ്യവസായികളെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദുബയ് നേരെത്ത അവര്‍ക്ക് 10 വര്‍ഷം കാലാവധിയുള്ള വിസയും നല്‍കാന്‍ തുടക്കം കുറിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments