Sunday, October 6, 2024
HomeKeralaഹണി ട്രാപ്പിൽ വീഴാതിരിക്കാൻ കേരളാ പോലിസിന്റെ മുന്നറിയിപ്പ്

ഹണി ട്രാപ്പിൽ വീഴാതിരിക്കാൻ കേരളാ പോലിസിന്റെ മുന്നറിയിപ്പ്

ഹണി ട്രാപ്പിൽ വീഴാതിരിക്കാൻ കേരളാ പോലിസിന്റെ മുന്നറിയിപ്പ്. കേരളാ പോലിസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ട്രോളിന്റെ സഹായത്തോടെയാണ് ചതിക്കുഴികളില്‍ വീഴാന്‍ സാധ്യതയുള്ളവര്‍ക്കു വേണ്ടി മാത്രമായ പോസ്റ്റ് എന്നാണ് തലക്കെട്ട്.

ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ റാക്കറ്റുകളാണ് ഇതില്‍ സജീവം. സൂക്ഷിക്കുക. കെണിയില്‍ ചെന്ന് ചാടാതിരിക്കുക എന്ന മുന്നറിയിപ്പാണ് നല്‍കുന്നത്.


ഫേസ്ബുക്ക് പോസ്റ്റ്: ഇത്തരം ചതിയില്‍ പെടാന്‍ സാധ്യത ഉള്ളവര്‍ക്ക് വേണ്ടി മാത്രമുള്ള പോസ്റ്റ്. ഇതും ഒരു തട്ടിപ്പ് രീതിയാണ്. കെണിയില്‍ പെടാതിരിക്കുക. നമ്മളെ തേടിയെത്തുന്ന ഒരു പെണ്‍കുട്ടിയുടെ ഫ്രണ്ട് റിക്വസ്റ്റിലൂടെ ആയിരിക്കും ഈ തട്ടിപ്പിന്റെ തുടക്കം. സൗഹൃദം ഊട്ടിയുറപ്പിച്ച ശേഷം അവര്‍ തന്നെ നമ്മളെ വീഡിയോ കാളിനു ക്ഷണിക്കും.

റെക്കോര്‍ഡ് ചെയ്‌തെടുത്തതിന് ശേഷം പണം ആവശ്യപ്പെടും. നമ്മുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഈ വീഡിയോ അയച്ചു കൊടുക്കും എന്നതാകും ഭീഷണി.ഭീഷണി മാത്രമല്ല, അയച്ചു കൊടുക്കുകയും ചെയ്യും കേട്ടോ. ഫേസ്ബുക് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ പൂര്‍ണ വിവരങ്ങള്‍ നേരത്തെ തന്നെ ഇവര്‍ കൈവശപ്പെടുത്തിയിട്ടുണ്ടാകും. അതിനാല്‍ ഇവരെ ബ്ലോക്ക് ചെയ്തത് കൊണ്ടോ, നമ്മുടെ അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തത് കൊണ്ടോ ഫലം ഇല്ലെന്നര്‍ത്ഥം??

ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ റാക്കറ്റുകളാണ് ഇതില്‍ സജീവം. സൂക്ഷിക്കുക. കെണിയില്‍ ചെന്ന് ചാടാതിരിക്കുക.

RELATED ARTICLES
- Advertisment -

Most Popular

Recent Comments