Saturday, February 15, 2025
HomeKeralaറിമാന്റില്‍ കഴിഞ്ഞിരുന്ന ദിലീപിനെ കാണാന്‍ സന്ദർശകർ; ഗുരുതര ചട്ടലംഘനം

റിമാന്റില്‍ കഴിഞ്ഞിരുന്ന ദിലീപിനെ കാണാന്‍ സന്ദർശകർ; ഗുരുതര ചട്ടലംഘനം

നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന സമയത്ത് നടന്‍ ദിലീപിനെ കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതര ചട്ടലംഘനം. വിവരാവകാശ പ്രകാരം ലഭിച്ച ജയില്‍ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജയിലില്‍ മൂന്ന് മാസത്തിനിടെ ദിലീപിനെ 78 പേര്‍ സന്ദര്‍ശിച്ചു. ദിലീപ് ജയിലില്‍ കിടന്ന ഘട്ടത്തില്‍ മാത്രമാണ് ഞായറാഴ്ച സന്ദര്‍ശകരെ അനുവദിച്ചത്. ഒറ്റദിവസം ദിലീപിനെ സന്ദര്‍ശിക്കാന്‍ 13 പേരെ അനുവദിച്ചു.നടന്‍ സിദ്ദിഖില്‍ നിന്ന് അപേക്ഷ പോലും വാങ്ങാതെയാണ് ദിലീപിനെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയത്.

കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സിനിമാപ്രവര്‍ത്തകര്‍ ജയിലില്‍ എത്തിയതെന്നും സന്ദര്‍ശക രേഖയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നടനും എം.എല്‍.എയുമായ കെ.ബി ഗണേഷ്‌കുമാര്‍ ജയിലില്‍ എത്തിയതും കേസുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ്. ജയില്‍ ഡി.ജി.പിയുടെ ശുപാര്‍ശ പ്രകാരം ജയില്‍ സുപ്രണ്ടിന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് ഇവര്‍ക്കെല്ലാം സന്ദര്‍ശന അനുമതി നല്‍കിയത്.കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സിനിമാപ്രവര്‍ത്തകര്‍ ജയിലില്‍ എത്തിയതെന്നും രേഖയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായത് ജൂലൈ 10 നാണ്. പിന്നീട് ആലുവ സബ് ജയിലില്‍ തടവിലായ ദിലീപിന് കൂടുതല്‍ സന്ദര്‍ശകരെ അനുവദിച്ചത് വിവാദമായിരുന്നു. തടവുകാരുമായി കൂടിക്കാഴ്ചയ്ക്കുള്ള ചട്ടത്തില്‍ ലംഘനം നടത്തിയില്ലെങ്കിലും ദിലീപിന് മാത്രം ചില പരിഗണനകള്‍ ലഭിച്ചുവെന്ന് ജയില്‍ രേഖകള്‍ തെളിയിക്കുന്നു.

സുഹൃത്തുക്കള്‍ ബന്ധുക്കള്‍ നിയമോപദേശകര്‍ എന്നിവരുമായി ആഴ്ചയില്‍ ഒന്നോ രണ്ടോ പ്രാവശ്യം കൂടിക്കാഴ്ച നടത്താമെന്നാമെന്നാണ് ജയില്‍ ചട്ടം. ആഴ്ചയില്‍ ഒന്നോ രണ്ടോ സന്ദര്‍ശകരെ സൂപ്രണ്ടിന് അനുയോജ്യമാകും വിധം വര്‍ധിപ്പിക്കാമെങ്കിലും ഒരു ദിവസം 13 പേര്‍ വരെ ദിലീപിനെ കാണാന്‍ ജയിലില്‍ എത്തി. സെപ്റ്റംബര്‍ 5 നായിരുന്നു ഇത്.

അവധി ദിവസങ്ങളില്‍ പോലും സന്ദര്‍ശനം അനുവദിച്ചതായും ജയില്‍ രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. നടന്‍ ജയറാമില്‍ നിന്ന് മതിയായ രേഖകള്‍ വാങ്ങാതെയാണ് ദിലീപിന് ഓണക്കോടി കൈമാറാന്‍ അനുമതി നല്‍കിയത്. ഒരു ദിവസം മാത്രം 13 പേര്‍ക്ക് വരെ സന്ദര്‍ശനം അനുവദിച്ചതായും രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments