വൈഫൈയേക്കാള്‍ നൂറിരട്ടി സ്പീടുള്ള ലൈഫൈ വരുന്നു

lifi

വൈഫൈ വന്നതോടെയാണ് ലോകത്ത് ഡേറ്റ കൈമാറ്റത്തില്‍ വിപ്ലവകരമായ മാറ്റം വന്നത്. എന്നാലിതാ വൈഫൈയെ കടത്തിവെട്ടുന്ന ലൈഫൈ വരുന്നുവെന്നാണ് പുതിയ റിപോര്‍ട്ടുകള്‍. നിലവിലെ വൈഫൈയേക്കാള്‍ നൂറിരട്ടി സ്പീഡാണ് ലൈഫൈയ്ക്ക് അവകാശപ്പെടാനുള്ളത്. അതായത് ഏകദേശം 1.5 ജിബിയുടെ 20 സിനിമകള്‍ വെറും സെക്കന്റുകള്‍ക്കുള്ളില്‍ ഡൗണ്‍ലോഡ് ചെയ്യാം. ദൃശ്യമായ പ്രകാശത്തിലൂടെയാണ് ലൈഫൈയില്‍ ഡേറ്റാ കൈമാറ്റം നടക്കുന്നതെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്. 400 മുതല്‍ 800 ടെറാഹെര്‍ട്‌സിലുള്ള വെളിച്ചം ഉപയോഗിച്ചാണ് ബൈനറി കോഡിലുള്ള ഡേറ്റാ വിനിമയം നടത്തുന്നത്. ഇത് കൂടുതല്‍ സുരക്ഷിതമാണെന്നും അവകാശപ്പെടുന്നു.

നിലവില്‍ ചില ഓഫീസുകളിലും വ്യാവസായിക മേഖലകളിലും ലൈഫൈ സേവനം പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചുവരുന്നുണ്ട്. പുതിയ വയര്‍ലെസ് സിസ്റ്റത്തിന്റെ വേഗത സെക്കന്റില്‍ 224 ജിഗാബൈറ്റുകള്‍ ആണ്. ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ മറ്റൊരു വിപ്ലവത്തിന് ലൈഫൈ തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2011ല്‍ എഡിന്‍ബെര്‍ഗ് സര്‍വകലാശാലയിലെ ഹരാള്‍ഡ് ഹാസ് എന്ന ഗവേഷകന്‍ ആണ് ലൈഫൈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. അതേസമയം വൈഫൈയ്ക്ക് പൂര്‍ണമായും പകരക്കാരനാകാന്‍ ലൈഫൈയ്ക്ക് സാധിക്കില്ലെന്നും ടെക് ലോകത്തെ വിദഗ്ധര്‍ക്ക് അഭിപ്രായമുണ്ട്.