അതിതീവ്രമാകുന്ന മഹ ചുഴലിക്കാറ്റ് കേരള തീരത്ത് നിന്ന് ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയാണ്. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള നിരോധനം തുടരും. മറ്റ് ജാഗ്രത നിര്‍ദേശങ്ങള്‍ എല്ലാം ദുരന്തനിവാരണ അഥോറിറ്റി പിന്‍വലിച്ചു.
ലക്ഷദ്വീപിലെ അമിനി ദ്വീപില്‍ നിന്ന് 530 കിലോ മീറ്റര്‍ അകലെയും ഗോവാ തീരത്ത് നിന്ന് 350 കിലോ മീറ്റര്‍ അകലെയുമാണ് മഹ ഇപ്പോഴുള്ളത്. മഹയുടെ പ്രഭാവം കേരളത്തിലും ലക്ഷദ്വീപിലും ദുര്‍ബലമായി. ഗോവ, മഹാരാഷ്ട്ര തീരത്താണ് ഇനി മഹയുടെ പ്രഭാവമുണ്ടാവുക.
കേരളത്തില്‍ സാധാരണ മഴ മാത്രമേ ഉണ്ടാകൂ. കാറ്റ് മുന്നറിയിപ്പ് ഇല്ലെങ്കിലും തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം. 12 മണിക്കൂര്‍ കൂടി കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.