Sunday, October 13, 2024
HomeCrimeസഹോദരിയുടെ നഗ്നദൃശ്യങ്ങൾ ലൈവായി കാണിച്ച യുവതി അറസ്റ്റിൽ

സഹോദരിയുടെ നഗ്നദൃശ്യങ്ങൾ ലൈവായി കാണിച്ച യുവതി അറസ്റ്റിൽ

വിവാഹിതനായ കാമുകനു വേണ്ടി സഹോദരിയുടെ നഗ്നദൃശ്യങ്ങൾ ലൈവായി കാണിച്ച യുവതി അറസ്റ്റിൽ. മുംബൈ അഗ്രിപ്പാഡ പൊലീസാണ് ഇരുപത്തിയഞ്ചുകാരിയെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ബൈക്കുളയില്‍ നിന്നുള്ള ഇരുപതുകാരിയാണു സഹോദരിക്കും കാമുകൻ ദിനേശ് മരയ്യയ്ക്കുമെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

പെൺകുട്ടി കുളിക്കുന്ന ദൃശ്യങ്ങൾ സഹോദരി മൊബൈലിൽ പകർത്തുകയായിരുന്നു. ലൈവായി കാമുകനു വിഡിയോ കോൾ ചെയ്യുന്നതിനിടെയായിരുന്നു സഹോദരിയുടെ ദൃശ്യങ്ങളും കാണിച്ചു കൊടുത്തത്. വിഡിയോയുടെ സ്ക്രീൻ ഷോട്ടുകളെടുത്ത യുവാവ് അതു പെൺകുട്ടിയുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർക്ക് അയച്ചു കൊടുത്തു.

സഹോദരിയുടെ നഗ്നചിത്രങ്ങളെടുത്ത് അയച്ചു തരണണെന്ന് ദിനേശ് യുവതിയോട് ആവശ്യപ്പെട്ടിരുന്നു. അതിനു പകരമായി യുവതിയെ വിവാഹം ചെയ്യാമെന്നായിരുന്നു വാഗ്ദാനം. ചിത്രങ്ങൾ അയച്ചില്ലെങ്കിൽ വിവാഹം ചെയ്യില്ലെന്നും ഭീഷണിപ്പെടുത്തി. പെൺകുട്ടിയോടുള്ള പ്രതികാരത്തിന്റെ ഭാഗമായാണു നഗ്നചിത്രം പ്രചരിപ്പിച്ചതെന്നും പൊലീസ് പറയുന്നു.

നവരാത്രി ആഘോഷങ്ങൾക്കിടെ പെൺകുട്ടിയും ദിനേശുമായി വാക്കേറ്റമുണ്ടായിരുന്നു. തുടർന്നാണു ഇയാൾ യുവതിയെ സ്വാധീനിച്ച് ഇത്തരമൊരു നീക്കം നടത്തിയത്. ബൈക്കുളയിൽ തന്നെ താമസിക്കുന്ന ദിനേശിന് ഭാര്യയും മൂന്നു മക്കളുമുണ്ട്. ഇയാളുമായുള്ള ബന്ധത്തിൽ യുവതിയുടെ അമ്മയ്ക്കും എതിർപ്പുണ്ടായിരുന്നു.

മൊബൈലിൽ ചിത്രങ്ങൾ കണ്ട ദിനേശിന്റെ ഭാര്യയും ഇക്കാര്യം പെൺകുട്ടിയുടെ വീട്ടുകാരെ അറിയിച്ചിരുന്നു. വിഡിയോ കോൾ ദൃശ്യങ്ങളാണെന്നായിരുന്നു പറഞ്ഞത്. തുടർന്നു വീട്ടുകാർ ചോദ്യം ചെയ്തപ്പോഴാണു യുവതി സത്യം പറഞ്ഞത്. യുവതിക്കും കാമുകനുമെതിരെ ഐടി ആക്ട് പ്രകാരം ഉൾപ്പെടെയാണു കേസ്. യുവതിക്ക് ജാമ്യം ലഭിച്ചെങ്കിലും കാമുകന്‍ ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിൽ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments