ഫെഡറൽ ജഡ്ജിയായി ഇന്ത്യൻ അമേരിക്കൻ പ്രോസിക്യൂട്ടർ സരള വിദ്യ നാഗലയ്ക്ക് നിയമനം

കന്നൽറ്റിക്കറ്റ് :- ഇന്ത്യൻ അമേരിക്കൻ പ്രോസിക്യൂട്ടർ സരള വിദ്യ നാഗലയെ ഫെഡറൽ ജഡ്ജിയായി നിയമിക്കുന്നതിന് യു.എസ്. സെനറ്റിന്റെ അംഗീകാരം.

കന്നൽട്ടിക്കട്ട് ഫെഡറൽ ബെഞ്ചിലേക്ക് പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്ത സരളയെ ഒക്ടോബർ- 27-ന് നടന്ന സെനറ്റിൽ 46 – നെതിരെ 56 വോട്ടുകളോടെയാണ് ഫെഡറൽ ജഡ്ജിയായി അംഗീകരിച്ചത്.

കന്നൽട്ടിക്കട്ട് സംസ്ഥാനത്ത് ആദ്യമായി നിയമിക്കപ്പെടുന്ന സൗത്ത് ഏഷ്യൻ വംശജയാണ് സരള വിദ്യ ഫെഡറൽ ജഡ്ജിയായിരിക്കുന്ന വനേസയുടെ ഒഴിവിലാണ് സരളയുടെ നിയമനം. ക്രിമിനൽ ജസ്റ്റിസ് സിസ്റ്റത്തെക്കുറിച്ച് അഗാധ പാണ്ഡിത്യമുള്ള സരള പൊതുജന സേവനത്തിൽ മുൻപന്തിയിലാണ്. 1983 – ൽ നോർത്ത് ഡെക്കോട്ടയിലായിരുന്നു ഇവരുടെ ജനനം.

സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ബെർക്കലയിൽ നിന്നും നിയമ ബിരുദവും കരസ്ഥമാക്കി. 2008 – 2009- ൽ ലൊ ക്ലാർക്കായി ആദ്യ നിയമനം. 2012 ൽ കന്നൽട്ടിക്കറ്റ് യു.എസ് അറ്റോർണി ഓഫീസിൽ പ്രവർത്തനമാരംഭിച്ചു. ഏതു രാജ്യക്കാരനെന്നോ, വംശജനെന്നോ വേർതിരിവില്ലാതെ എല്ലാവർക്കും തുല്യ പരിഗണന എന്ന ബൈഡന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളുടെ ഭാഗമാണ് സരളയുടെയും നിയമനം.