Thursday, March 28, 2024
HomeKeralaഓഖി ചുഴലിക്കാറ്റില്‍ അപകടത്തില്‍ പെട്ട 185 പേരെ രക്ഷപെടുത്തി

ഓഖി ചുഴലിക്കാറ്റില്‍ അപകടത്തില്‍ പെട്ട 185 പേരെ രക്ഷപെടുത്തി

തിരുവനന്തപുരത്ത് ഓഖി ചുഴലിക്കാറ്റില്‍ അപകടത്തില്‍ പെട്ട 185 പേരെ രക്ഷപ്പെടുത്താനായതായി തിരുവനന്തപുരം ജില്ലാ കളക്ടര്‍ വാസുകി അറിയിച്ചു. 60 പേരെ ജപ്പാന്‍ കപ്പല്‍ രക്ഷപ്പെടുത്തി. ഇന്ന് വൈകീട്ട് രക്ഷപ്പെടുത്തിയവരുമായി കപ്പല്‍ വിഴിഞ്ഞം തുറമുഖത്തെത്തും. ഇരുപത് മുതല്‍ നാല്‍പ്പത് പേരെയാണ് ഇനി രക്ഷിച്ചെടുക്കാനുള്ളതെന്നും കളക്ടര്‍ വ്യക്തമാക്കി. കരയിലെത്തിയവരുടെ വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. 48 മണിക്കൂറോളം കടലില്‍ കഴിഞ്ഞതുകൊണ്ട് പലരും തണുത്തു മരവിച്ച അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ പലരേയും മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. പലര്‍ക്കും സംസാരിക്കാനോ നടക്കാനോ പോലും കഴിയാത്ത സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. കടല്‍ പ്രക്ഷുബ്ധമാണെന്നും എന്നാല്‍ രക്ഷാപ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുന്നുണ്ടെന്നും കളക്ടര്‍ പറഞ്ഞു. ഹെലിക്കോപ്റ്ററിലടക്കമാണ് ആളുകളെ രക്ഷപ്പെടുത്തിയത്. അതേസമയം, തങ്ങളുടെ വള്ളങ്ങള്‍ നഷ്ടപ്പെടുന്നുവെന്ന കാരണത്താല്‍ പലരും രക്ഷാപ്രവര്‍ത്തകരോടൊപ്പം പോരാന്‍ തയ്യാറാകാത്ത സ്ഥിതിവിശേഷവും ഉണ്ടായി. തൊഴിലാളികളെയെല്ലാം രക്ഷിച്ച ശേഷം വള്ളങ്ങള്‍ വീണ്ടെടുക്കുമെന്നും അതിനാല്‍ രക്ഷാപ്രവര്‍ത്തകരുമായി ജനങ്ങല്‍ പൂര്‍ണമായി സഹകരിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments