ഓഖി ചുഴലിക്കാറ്റും കനത്ത മഴയും വന്‍നാശം വിതച്ച കന്യാകുമാരി ഇരുട്ടിലായി. വൈദ്യുതി എത്തണമെങ്കില്‍ ഇനിയും അഞ്ച് ദിവസം എങ്കിലും എടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എവിടെയും കടപുഴകി വീണ മരങ്ങള്‍. വിവേകാനന്ദപ്പാറയില്‍ അഞ്ച് ജീവനക്കാര്‍ കുടുങ്ങി. വെള്ളിയാഴ്ച കൂടി അവര്‍ക്ക് കഴിക്കാനുള്ള ഭക്ഷണം ഉണ്ട്. ബോട്ടോ മറ്റ് കടല്‍ സര്‍വ്വീസുകളോ ഇല്ലാത്തതിനാല്‍ അവരെ കരയിലേക്ക് എത്തിയ്ക്കാനായില്ല. പാറയിലായതിനാല്‍ സുരക്ഷിതരാണ്.
11 കെ.വി. ലൈനുകളും ടവ്വറുകളും വ്യാപകമായി നശിച്ചതാണ് വൈദ്യുതി മുടക്കത്തിന് കാരണം. കൃഷിക്കും കാര്യമായ നാശമുണ്ട്. കന്യാകുമാരി വിജനമാണ്. ചെന്നൈയില്‍ നിന്നും ഇവിടേക്കുള്ള വാഹനങ്ങള്‍ ഒന്നും വരുന്നില്ല. രാവിലെ മുതല്‍ ഗതാഗതം നിലച്ചിരിക്കുന്നു. പ്രധാന ഹൈവേ മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. അതിനാല്‍ തന്നെ യാത്രക്കാര്‍ ഉള്‍വഴികളിലൂടെ പല വാഹനങ്ങളിലായിട്ടാണ് മണിക്കൂറുകളെടുത്ത് സഞ്ചരിക്കുന്നത്.