Wednesday, April 24, 2024
HomeCrimeഎംഡിഎംഎ മയക്കു മരുന്നുമായി യുവാവ് പിടിയിലായ സംഭവം; അന്വേഷണം ഊര്‍ജിതമാക്കി

എംഡിഎംഎ മയക്കു മരുന്നുമായി യുവാവ് പിടിയിലായ സംഭവം; അന്വേഷണം ഊര്‍ജിതമാക്കി

എംഡിഎംഎ മയക്കു മരുന്നുമായി തളങ്കര കെ കെ പുറം സ്വദേശിയായ യുവാവ് പിടിയിലായ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ കെ കെ പുറത്തെ മുഹമ്മദ് അദ്‌നാനെ (24) കാസര്‍കോട് ടൗണ്‍ പ്രിന്‍സിപ്പല്‍ എസ് ഐ അജിത് കുമാറും സംഘവും അറസ്റ്റു ചെയ്തിരുന്നു.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് തളങ്കര പടിഞ്ഞാര്‍ വെച്ച്‌ യുവാവിനെ പോലീസ് പിടികൂടിയത്. അദ്‌നാന് മയക്കുമരുന്ന് എത്തിച്ചത് തളങ്കര സ്വദേശിയായ ഒരു യുവാവ് ആണെന്ന് ചോദ്യം ചെയ്യലില്‍ യുവാവ് സമ്മതിച്ചിട്ടുണ്ട്. ഇയാള്‍ മുംബൈയ്ക്ക് കടന്നതായാണ് ലഭിച്ചിരിക്കുന്ന വിവരം. മുംബൈ, ഗോവ എന്നിവിടങ്ങളില്‍ നിന്നാണ് മയക്കുമരുന്ന് കാസര്‍കോട്ടെത്തുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

കാസര്‍കോടിന്റെ തീരപ്രദേശത്തെ ആളൊഴിഞ്ഞ വീടുകളും കെട്ടിടങ്ങളുമാണ് മയക്കുമരുന്ന് സംഘത്തിന്റെ പ്രധാന താവളങ്ങള്‍. അത് കൊണ്ട് തന്നെ ഇത്തരം താവളങ്ങള്‍ പോലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കാസര്‍കോട്ടെ രണ്ട് പ്രധാന സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ എംഡിഎംഎ ഉള്‍പ്പെടെയുള്ള മയക്കു മരുന്നുകള്‍ ഉപയോഗിച്ചു വരുന്നുണ്ട് പിടിയിലായ യുവാവും പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. പാര്‍ടി ഡ്രഗ് ആയാണ് എംഡിഎംഎ ഉപയോഗിക്കുന്നത്. കേന്ദ്ര നാഡീവ്യൂഹത്തെ മന്ദീഭവിപ്പിക്കുന്നതാണ് ഈ രാസവസ്തു. ക്രിസ്റ്റല്‍ അവസ്ഥയിലുള്ള എംഡിഎംഎ വെള്ളത്തില്‍ അലിയിച്ച്‌ ഞരമ്ബുകളില്‍ കുത്തിവെയ്ക്കുകയോ കത്തിച്ച്‌ പുക ശ്വസിക്കുകയോ ആണ് ചെയ്യുന്നത്. ഒരു മില്ലിഗ്രാം എംഡിഎംഎയ്ക്ക് 24 മണിക്കൂര്‍ ലഹരി നല്‍കാന്‍ കഴിയുമെന്നാണ് എക്‌സൈസ് കേന്ദ്രങ്ങള്‍ പറയുന്നത്.

ലോകവ്യാപകമായി നിരോധിച്ച മയക്കുമരുന്നിന് കാസര്‍കോട്ട് പുതിയ താവളം കണ്ടെത്തിയിരിക്കുന്നത് പോലീസിനെ പോലും ഞെട്ടിച്ചിരിക്കുകയാണ്. സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന നിരവധി യുവാക്കളും വിദ്യാര്‍ത്ഥിനികളും കാസര്‍കോട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. കാസര്‍കോട് കഴിഞ്ഞാല്‍ മയക്കുമരുന്നിന്റെ ഏറ്റവും വലിയ കേന്ദ്രം കൊച്ചിയും മംഗളൂരുവുമാണ്.

എംഡിഎംഎയുടെ പുക ശ്വസിക്കാന്‍ പോലും പണം നല്‍കാന്‍ കുട്ടികള്‍ കൂട്ടമയി എത്തുന്നുണ്ട്. ഒരിക്കില്‍ ഉപയോഗിച്ചാല്‍ വീണ്ടും വീണ്ടും ഇത് ചോദിച്ചുകൊണ്ട് യുവാക്കള്‍ എത്തുന്നുണ്ടെന്നും പിടിയിലായ യുവാവ് പോലീസിനോട് പറഞ്ഞു. കഞ്ചാവ് കൊണ്ടുപോകുന്നതിനേക്കാള്‍ സുരക്ഷിതമായി എംഡിഎംഎ കൊണ്ടുപോകാന്‍ കഴിയുന്നത് ഇതിലേക്ക് യുവാക്കളെ അടുപ്പിക്കുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments