2019 ജനുവരി 15 മുതല്‍ യുട്യൂബില്‍ അടിമുടി മാറ്റങ്ങൾ

youtube

2019 ജനുവരി 15 മുതല്‍ യുട്യൂബ് പുതിയ പരിഷ്കാരങ്ങള്‍ക്ക് ഒരുങ്ങുന്നു. യൂട്യൂബിന്റെ ഡെസ്ക്ടോപ്പ് പതിപ്പിലുള്ള അനോട്ടേഷന്‍ എന്ന ഫീച്ചര്‍ ഇനി മുതല്‍ ലഭ്യമാകില്ല എന്ന് യൂട്യൂബ് അധികൃതര്‍ വ്യക്തമാക്കി.

വീഡിയോ യൂട്യൂബിലേക്ക് അപ്‌ലോഡ് ചെയ്യുമ്പോള്‍ വീഡിയോടനുബന്ധിച്ച മറ്റു ലിങ്കുകള്‍ കൂടി സ്ക്രീനില്‍ ദൃശ്യമാകുന്നതിനാണ് യൂട്യൂബ് ഈ സംവിധാനത്തിന് രൂപം നല്‍കിയത്. എന്നാല്‍ വീഡിയോ കാണുന്നതിന് ഇത് തടസം സൃഷ്ടിക്കുന്നതിനാല്‍ ഈ സംവിധാനം ഒഴിവാക്കണമെന്നു നേരത്തെ തന്നെ ഉപയോക്താക്കള്‍ ആവശ്യം ഉന്നയിച്ചിരുന്നു. ഈ അവശ്യം കണക്കിലെടുത്താണ് യുട്യൂബ് അനോട്ടേഷന്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്.

2019ഓടുകൂടി യൂട്യൂബിനെ മൊത്തത്തില്‍ നവീകരിക്കുന്നതിന്റെകൂടി ഭഗമായാണിത്. 2019 ജനുവരി 15 മുതല്‍ യുട്യൂബില്‍ വലിയ മാറ്റങ്ങള്‍ വരും എന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരു