ഇന്ത്യയിലേക്ക് വന്നാല്‍ ആള്‍ക്കൂട്ട കൊലപാതകത്തിന് താൻ ഇരയാകുമെന്ന് നീരവ് മോദി

neerav modhi

ഇന്ത്യയിലേക്ക് വരാനാവില്ലെന്ന് പി.എന്‍.ബി വായ്പാ തട്ടിപ്പ് കേസിലെ മുഖ്യപ്രതി നീരവ് മോദി. ഇന്ത്യയിലേക്ക് വന്നാല്‍ ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയാകുമെന്ന ഭയമാണ് തന്നെ ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന് അയച്ച ഇ-മെയിലിലാണ് മോദി ഇക്കാര്യം പരാമർശിച്ചത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13600 കോടി രൂപ വായ്പയെടുത്ത് മുങ്ങിയ കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുകയാണ് മോദി. ശമ്ബളമില്ലാതെ ഇപ്പോള്‍ കഷ്ടപ്പെടുന്ന തന്റെ സ്ഥാപനത്തിലെ പഴയ തൊഴിലാളികള്‍, വാടക ലഭിക്കാതെ കഷ്ടപ്പെടുന്ന തന്റെ കടകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമകള്‍, കണ്ടുകെട്ടിയ തന്റെ സ്ഥാപനങ്ങളില്‍ സൂക്ഷിച്ചിരുന്ന ആഭരണത്തിന്റെ ഉടമകള്‍ ഇവരെയെല്ലാ ഭയപ്പെടുന്നതായാണ് നീരവ് മോദിയുടെ മറുപടി. ഇന്ത്യയില്‍ ഇപ്പോള്‍ വ്യാപകമായ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ നാട്ടിലേക്ക് വന്നാല്‍ ഇവരെല്ലാം ചേര്‍ന്നെന്നെ മര്‍ദ്ദിച്ച്‌ കൊല്ലും,” എന്നാണ് അദ്ദേഹത്തിന്റെ കുറിപ്പ്. നീരവ് മോദി ലണ്ടനിലാണ് ഉളളതെന്ന ഊഹത്തിലാണ് അന്വേഷണ സംഘം. ഇദ്ദേഹത്തെ വിട്ടു കിട്ടുന്നതിനായി ഇന്ത്യ യുകെ ഭരണകൂടത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.