പ്രീമിയർ ബാഡ്മിൻറൺ ലീഗിൽ ഒളിമ്പിക് സ്വർണ ജേതാവ് കരോളിൻ സിന്ധുവിനെ കീഴടക്കി

പ്രീമിയർ ബാഡ്മിൻറൺ ലീഗിലെ ആദ്യ മത്സരത്തിൽ ഒളിമ്പിക് സ്വർണ ജേതാവ് കരോളിൻ മരീൻ വെള്ളി ജേതാവ് പി.വി. സിന്ധുവിനെ പരാജയപ്പെടുത്തി. ഹൈദരാബാദ് ഹണ്ടേഴ്സ് താരമായ കരോളിൻ കടുത്ത പോരാട്ടത്തിലൂടെ 11-8, 12-14, 11-2-നു നാൽപ്പത്തിമൂന്നു മിനിറ്റിനുള്ളിൽ സിന്ധുവിനെ കീഴടക്കി . ഇതോടെ ചെന്നൈ സ്മാഷേഴ്‌സിനു മേൽ ഹൈദരാബാദ് ഹണ്ടേഴ്സിനു 1-0 ലീഡായി.