ഭാര്യയുടെ വസ്ത്രധാരണത്തെ കുറ്റം പറഞ്ഞവര്‍ക്ക് മുഹമ്മദ് ഷമിയുടെ ചുട്ട മറുപടി

വിമര്‍ശകരുടെ വായടപ്പിച്ച് ഭാര്യയോടൊപ്പമുള്ള കൂടുതല്‍ റൊമാന്‌റിക് ആയ ചിത്രമാണ് ഷമി പുറത്തു വിട്ടിരിക്കുന്നത് ചിത്രവുമായി വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി രംഗത്ത്. ഭാര്യയും കുട്ടിയുമൊത്തുള്ള ചിത്രം പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് അടുത്തിടെ ഷമിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനവുമായി ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ചിത്രത്തില്‍ ഭാര്യ ധരിച്ചിരുന്ന പാശ്ചാത്യ രീതിയിലുള്ള വസ്ത്രം ഇസ്ലാം വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ഭാര്യ ഹിജാബ് ധരിക്കാതെയുള്ള ചിത്രത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചവര്‍ക്കുള്ള മറുപടിയായാണ് ഷമി വീണ്ടും ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ ഭാര്യയോടുള്ള സ്‌നേഹവും സൗഹൃദവും പ്രകടിപ്പിച്ചുകൊണ്ടുള്ള വരികളും ചിത്രത്തിനൊപ്പം ഷമി പോസ്റ്റ് ചെയ്തിട്ടുണ്ട്.ഷെമിയ്ക്ക് പിന്തുണ അര്‍പ്പിച്ച് ബാഡ്മിറ്റണ്‍ താരം ജ്വാല ഗുട്ടയും ഗാനരചയിതാവ് ജാവേദ് അക്തറും, മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫും രംഗത്തെത്തിയിരുന്നു.