കൗമാരക്കാരൻ കൗൺസിലറായ യുവതിയുടെ കണ്ണിൽ മണ്ണ്എറിഞ്ഞു, മാല പൊട്ടിച്ച് ഓടി

crime

കൗൺസിലിങ്ങിനു വന്ന എത്തിയ കൗമാരക്കാരൻ കൗൺസിലറായ യുവതിയുടെ കണ്ണിൽ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മണ്ണ്എറിഞ്ഞു. തുടർന്ന് മാല പൊട്ടിച്ച് ഓടി . പാലക്കാടു കുഴൽമന്ദം സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം നടന്നത്. യുവതിയുടെ ബഹളം കേട്ട് ഓടിക്കൂടിയ രോഗികളും മറ്റും ചേർന്ന് കൗമാരക്കാരനെ കീഴ്പ്പെടുത്തി. കുഴൽമന്ദം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കൗമാരപ്രായക്കാർക്കുള്ള കൗൺസിലിങ് കേന്ദ്രത്തിൽ രാവിലെ 11 മണിയോടെയാണു സംഭവം. പ്ലസ് ടു വിദ്യാർഥിയാണെന്നു പരിചയപ്പെടുത്തിയെത്തിയ കൗമാരക്കാരൻ കൗൺസിലിങ്ങനെത്തിയതാണെന്ന് അറിയിച്ചപ്പോൾ ഇരിക്കാൻ ആവശ്യപ്പെട്ടു. തുടർന്നു കൗൺസിലിങ്ങന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാൻ വാതിലടച്ചു. ഈ സമയം പതിനേഴുകാരൻ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മണ്ണ് യുവതിയുടെ മുഖത്തെറിഞ്ഞു മാല പൊട്ടിച്ച് ഓടാൻ ശ്രമിച്ചതായാണു പരാതി. യുവതി ബഹളം വച്ചപ്പോൾ രോഗികളും ബന്ധുക്കളും ഓടിക്കൂടി കൗമാരക്കാരനെ കീഴ്പ്പെടുത്തി പൊലീസിനു കൈമാറി.