ഹിന്ദുസ്ഥാൻ ഹിന്ദുക്കളുടെതാണെന്ന് ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ വിക്രം സൈനി. ഞാനൊരു തികഞ്ഞ ഹിന്ദുമത വിശ്വാസിയാണ്. നമ്മുടെ രാജ്യത്തെ ഹിന്ദുസ്ഥാൻ എന്നാണ് വിളിക്കുന്നത്. അതിനര്‍ത്ഥം ഹിന്ദുക്കളുടെ രാജ്യം എന്നാണ്- സൈനി പറഞ്ഞു. മുസാഫർനഗറിലെ പൊതുപരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് പ്രകോപിക്കുന്ന പ്രസംഗങ്ങളിലൂടെ ദേശീയ ശ്രദ്ധ നേടിയിട്ടുള്ള സൈനിയുടെ പ്രസ്താവന. കഴിഞ്ഞ സർക്കാരുകൾ മുസ്ലിംകൾക്ക് മാത്രമാണ് ആനുകൂല്യങ്ങൾ അനുവദിച്ചിരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ന് എല്ലാവരും യാതൊരു വേര്‍തിരിവുകളുമില്ലാതെ ഗുണങ്ങള്‍ അനുഭവിക്കുന്നുവെന്നും ഖതൗളി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സൈനി പറഞ്ഞു. ചില അശ്രദ്ധരായ നേതാക്കളുടെ ഇത്തരം തീരുമാനങ്ങളാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ബിജെപി എംഎൽഎ കൂട്ടിച്ചേർത്തു.
നമ്മുടെ രാജ്യം ഹിന്ദുക്കളുടെ രാജ്യമാണ്- ബിജെപി എംഎൽഎ വിക്രം
RELATED ARTICLES