Tuesday, November 12, 2024
HomeKeralaമിനിമം ബാലന്‍സ് ഇല്ലെന്ന പേരിൽ 2320 കോടി രൂപ ഉടമകളില്‍ നിന്ന് ബാങ്കുകള്‍ പിഴിഞ്ഞെടുത്തു

മിനിമം ബാലന്‍സ് ഇല്ലെന്ന പേരിൽ 2320 കോടി രൂപ ഉടമകളില്‍ നിന്ന് ബാങ്കുകള്‍ പിഴിഞ്ഞെടുത്തു

ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിന്റെ പേരില്‍ അക്കൗണ്ട് ഉടമകളില്‍ നിന്ന് ബാങ്കുകള്‍ പിഴയായി ഈടാക്കിയത് 2320 കോടി രൂപ. ഈയിനത്തില്‍ ഏറ്റവും കൂടുതല്‍ തുക ഈടാക്കിയിരിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. 1771 കോടി രൂപയാണ് ഈയിനത്തില്‍ എസ്‌ബിഐ ഉപഭോക്താക്കളില്‍ നിന്നും പിഴിഞ്ഞെടുത്തത്. 2017 ഏപ്രിലിനും നവംബറിനും ഇടയിലുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. എസ്‌ബിഐ പിഴയിനത്തില്‍ പിടിച്ചെടുത്ത തുക,  ഏപ്രില്‍ – സെപ്‌തംബര്‍ കാലയളവിലെ ബാങ്കിന്റെ ലാഭമായ 3586 കോടി രൂപയുടെ പകുതിയോളം വരും. ജൂലായ് – സെപ്‌തംബര്‍ പാദത്തില്‍ എസ്‌ബിഐയുടെ അറ്റാദായത്തേക്കാള്‍ കൂടുതല്‍ വരുമാനമാണ് പിഴയായി ലഭിച്ചത്. എന്നാല്‍ ഈ റിപ്പോര്‍ട്ടിനോട് എസ്‌ബിഐ വൃത്തങ്ങള്‍ ഇത് വരെ പ്രതികരിച്ചിട്ടില്ല. മിനിമം ബാലന്‍സ് നിലനിര്‍ത്താത്തിന് പിഴ ഈടാക്കിയതില്‍ രണ്ടാം സ്ഥാനം പഞ്ചാബ് നാഷണല്‍ ബാങ്കിനാണ് 97.34 കോടി രൂപയാണ് അവര്‍ ജനങ്ങളില്‍ നിന്നും പിടിച്ചെടുത്തത്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (68.67കോടി), കാനറാ ബാങ്ക് (62.16 കോടി) രൂപയും അക്കൗണ്ട് ഉടമകളില്‍ നിന്ന് പിഴയായി ഈടാക്കി. പൊതുമേഖലാ ബാങ്കുകളില്‍ പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക് മാത്രമാണ് ഇക്കാലയളവില്‍ മിനിമം ബാലന്‍സിന്റെ പേരില്‍ പിഴ ഈടാക്കാത്തത്. ഈ സാമ്പത്തിക വര്‍ഷം മുതലാണ് മിനിമം ബാലന്‍സ് നിലനിര്‍ത്താത്ത ആക്കൗണ്ട് ഉടമകളില്‍ നിന്നും പിഴ ഈടാക്കാന്‍ ആരംഭിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments