ബിജെപിയെ തോൽപിക്കാൻ കോൺഗ്രസുമായി കൂട്ടുചേരുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിക്കും കോൺഗ്രസിനും എതിരെ ഒരേനയമാണ്. നയം നോക്കിയാവണം പിന്തുണയും ബദലും നിശ്ചിയിക്കുക. എന്നാൽ മതേതരത്വത്തെ സംരക്ഷിക്കാൻ വർഗീയതയെ എതിർക്കുന്നവരുടെ പൊതുവേദി വേണമെന്നും അദ്ദേഹം പറഞ്ഞു.ബിജെപിക്ക് ബദലാകാൻ കോൺഗ്രസിനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ബിജെപിക്ക് നേതാക്കന്മാരെ സംഭാവന ചെയ്യുന്ന പാർട്ടിയായി കോൺഗ്രസ് മാറിയെന്നും കോടിയേരി വിമർശിച്ചു.