2018 ല്‍ ഭൂമിയുടെ വിവിധ ഭാഗങ്ങളിലായി നിരവധി ഭൂചലനങ്ങളുണ്ടാകുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഈ വര്‍ഷത്തില്‍ നിരവധി ഉഗ്ര ഭൂചലനങ്ങളാണ് ലോകത്തെ കാത്തിരിക്കുന്നതെന്ന് പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കൊളറാഡോ സര്‍വകലാശാലയിലെ ജിയോഫിസിക്സ് ശാസ്ത്രജ്ഞനായ റോഗര്‍ ബില്‍ഹാം, സഹപ്രവര്‍ത്തകന്‍ ബെന്‍ഡിക് എന്നിവര്‍ ചേര്‍ന്നാണ് പഠനറിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. ഭൂമിയുടെ ഭ്രമണ വേഗവും ഭൂകമ്പങ്ങളും തമ്മിലുള്ള ബന്ധം ആശങ്കജനകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമിയുടെ ഭ്രമണവേഗത്തിലെ വ്യതിയാനങ്ങള്‍ രാവും പകലും തമ്മിലുള്ള ദൈര്‍ഘ്യത്തെ മാത്രമല്ല, ഭൂകമ്പ സാധ്യത കൂട്ടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ നൂറു വര്‍ഷത്തിനിടെ ഭൂമിയുടെ ഭ്രമണ വേഗവുമായി ബന്ധപ്പെട്ട് ഉഗ്ര ഭൂകമ്പങ്ങളുണ്ടായിട്ടുണ്ട്. ഭൂമിയുടെ ഈ അലസത കൊണ്ട് മാത്രം 7 നും അതിലധികവും തീവ്രതയുള്ള ഭൂകമ്പങ്ങളുടെ എണ്ണത്തില്‍ 25-30 ശതമാനം വര്‍ധനവുണ്ടായി. ഏഴും ഏഴിനു മുകളിലേക്കുമുള്ള ഭൂകമ്പങ്ങള്‍ ലോകത്തെവിടെയും വിനാശകാരികളാണ്. കഴിഞ്ഞ വര്‍ഷം ഇറാന്‍ – ഇറാഖിലുണ്ടായ ഉഗ്രഭൂകമ്പം 500 ഓളം പേരുടെ ജീവനുകളാണ് അപഹരിച്ചത്. ഭ്രമണവേഗത്തിലെ കുറവ് അപകടകരമായ വിധത്തില്‍ പ്രകടമായി തുടങ്ങിയത് 2013 ലാണെന്നും പഠനത്തില്‍ പറയുന്നു.
2018 ല്‍ നിരവധി ഭൂചലനങ്ങളുണ്ടാകുമെന്ന് മുന്നറിയിപ്പ്
RELATED ARTICLES