Thursday, April 25, 2024
HomeNationalശബരിമല യുവതി പ്രവേശനത്തെ ശക്തമായി അനുകൂലിക്കുന്നുവെന്ന് ബിജെപി എംപി

ശബരിമല യുവതി പ്രവേശനത്തെ ശക്തമായി അനുകൂലിക്കുന്നുവെന്ന് ബിജെപി എംപി

ശബരിമലയിൽ യുവതി പ്രവേശനത്തെ അനുകൂലിച്ചു ബിജെപിയില്‍ നിന്നും ശബ്ദം ഉയരുന്നു. ശബരിമല
യുവതി പ്രവേശനത്തെ ശക്തമായി അനുകൂലിക്കുന്നുവെന്ന് ബിജെപി എംപി ഉദിത് രാജ് പറഞ്ഞു. നോര്‍ത്തെ് വെസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള എംപിയും ബിജെപി ദേശീയ എക്സിക്യുട്ടീവ് അംഗവും പട്ടികജാതി-വര്‍ഗ കോണ്‍ഫെഡറേഷന്റെ അഖിലേന്ത്യാ ചെയര്‍മാന്‍ കൂടിയാണ് ഉദിത് രാജ്.

നിയമത്തിന്റേയും ഭരണഘടനയുടേയും കാഴ്ചപ്പാടില്‍ സ്ത്രീയും പുരുഷനും തുല്യസ്ഥാനമാണുള്ളത്. അവിടെ ഒരു തരത്തിലുമുള്ള വേര്‍തിരിവുമില്ല. ഒരു പ്രത്യേക സ്ഥലത്തോ ക്ഷേത്രങ്ങളിലോ മാത്രമല്ല ദൈവത്തിന്റെ സാന്നിധ്യമുണ്ടാവുക, ദൈവം സര്‍വവ്യാപിയാണ്. ആര്‍ത്തവത്തിന്റെ കാര്യം പറഞ്ഞ് എങ്ങനെയാണ് സ്ത്രീകളെ മാറ്റി നിര്‍ത്താനാവുകയെന്നും സ്ത്രീക്ക് അശുദ്ധി കല്‍പ്പിക്കുന്ന ആചാരങ്ങള്‍ ലംഘിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് എംപി നിലപാട് വ്യക്തമാക്കിയത്. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments