അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന ഉത്തർപ്രദേശിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ പ്രതിജ്ഞ വിവാദത്തിൽ. എറ്റവും അടുത്തുതന്നെ രാമക്ഷേത്രം നിർമിക്കുമെന്ന് എല്ലാ രാമ ഭക്തരും പ്രതിജ്ഞ എടുക്കണമെന്ന പോലീസ് ഉദ്യോഗസ്ഥന്റെ പ്രഖ്യാപനമാണ് വിവാദമായിരിക്കുന്നത്. ഹോം ഗാർഡ് ഡിജി സൂര്യ കുമാർ ശുക്ലയാണ് വിവാദ പ്രസ്താവന നടത്തിയത്. ഇതിന്റെ വീഡിയോ വൈറലായതോടെ സംഭവം വിവാദമായി. കഴിഞ്ഞ മാസം 31 ന് ലക്നോ സർവകലാശാലയിൽ ഹിന്ദുസംഘടന നടത്തിയ പരിപാടിയിലായിരുന്നു ശുക്ലയുടെ ആഹ്വാനം.
എന്നാൽ സംഭവം വിവാദമായതോടെ ശുക്ല തന്റെ പ്രസ്താവന വളച്ചൊടിച്ചെന്ന് ആരോപിച്ച് രംഗത്തുവന്നു. മത മൈത്രിക്കുവേണ്ടിയാണ് പ്രതിജ്ഞ എടുത്തത്. അതല്ലാതെ രാമക്ഷേത്രത്തിനു വേണ്ടിയായിരുന്നില്ല- അദ്ദേഹം പറഞ്ഞു. 1982 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ശുക്ല. വരുന്ന ഓഗസ്റ്റിൽ വിരമിക്കാനിരിക്കെയാണ്.