Friday, March 29, 2024
HomeNationalസ്ത്രീകള്‍ പുരുഷന്മാരെ പീഡിപ്പിച്ചാല്‍ ബലാത്സംഗമായി പരിഗണിക്കില്ല - സുപ്രീം കോടതി

സ്ത്രീകള്‍ പുരുഷന്മാരെ പീഡിപ്പിച്ചാല്‍ ബലാത്സംഗമായി പരിഗണിക്കില്ല – സുപ്രീം കോടതി

ബലാത്സംഗ കേസില്‍ സുപ്രധാന വിധിയുമായി സുപ്രീം കോടതി. സ്ത്രീകള്‍ പുരുഷന്മാരെ പീഡിപ്പിച്ചാല്‍ അത് ബലാത്സംഗമായി പരിഗണിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ബലാത്സംഗവുമായി ബന്ധപ്പെട്ട നിയമ വ്യവസ്ഥകളിലെ ലിംഗ വിവേചനം ഒഴിവാക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

ബലാത്സംഗ കുറ്റം പുരുഷന്മാരില്‍ മാത്രം അടിച്ചേല്‍പ്പിക്കാവുന്ന ഒന്നാണെന്ന് എന്തുകൊണ്ടാണ് ഇപ്പോഴും കരുതുന്നത്. സ്ത്രീയാല്‍ ലൈംഗിക പീഡനത്തിനിരയായതായി ഒരു പുരുഷന്‍ അവകാശപ്പെട്ടാല്‍ അയാളെ ‘യഥാര്‍ത്ഥ പുരുഷന്‍’അല്ലെന്നു കരുതുന്ന യാഥാസ്ഥിതിക മനോഭാവമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്.

തുല്യതയ്ക്കുള്ള അവകാശം നല്‍കുന്ന ഭരണഘടന എന്തുകൊണ്ട് ബലാത്സംഗ കേസുകളില്‍ ഇത്തരം തുല്യത അനുവദിക്കില്ലെന്നും തുടങ്ങിയ ഹര്‍ജിക്കാരന്റെ ചോദ്യങ്ങള്‍ കോടതി തള്ളി. ഏതെങ്കിലും സ്ത്രീ മറ്റൊരു സ്ത്രീ ബലാത്സംഗം ചെയ്തുവെന്ന് പരാതി നല്‍കിയതായി അറിയുമോയെന്നു ചീഫ് ജസ്റ്റിസ് ചോദിച്ചു. നിയമത്തില്‍ ഭേദഗതി വരുത്തണമോയെന്നു തീരുമാനിക്കേണ്ടത് പാര്‍ലമെന്റ് ആണെന്ന് കോടതി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments