രവി പൂജാരി തന്നെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന് പിസി ജോര്‍ജ്ജ്

pc george ravi poojari

സൗത്ത്‌ ആഫ്രിക്കയിൽ നിന്ന് അധോലോക കുറ്റവാളി രവി പൂജാരി തന്നെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന് പിസി ജോര്‍ജ്ജ് എംഎല്‍എ. ഇന്റര്‍നെറ്റ് കോളിലൂടെയാണ് രവി പൂജാരി തന്നെ ഭീഷണിപ്പെടുത്തിയതെന്നും പിസി ജോര്‍ജ്ജ് ഒരു ചാനൽ ചർച്ചയിൽ വെളിപ്പെടുത്തി. തന്നെയും ഒരു മകനെയും കൊല്ലുമെന്നാണ് പൂജാരി വെളിപ്പെടുത്തിയത്. അതിന് നീ പോടാ റാസ്‌ക്കല്‍ എന്ന് താന്‍ മറുപടി നല്‍കിയെന്നും പിസി പറഞ്ഞു. ഇതിനെക്കുറിച്ച് പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ ഇക്കാര്യത്തിൽ അന്വേഷിക്കുന്നുവെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.