Saturday, April 20, 2024
HomeNationalപ്രധാനമന്ത്രി പ്രസംഗിക്കുന്ന വേദിക്കരികിൽ തിക്കും തിരക്കും; നിരവധി പേർക്ക് പരുക്ക്

പ്രധാനമന്ത്രി പ്രസംഗിക്കുന്ന വേദിക്കരികിൽ തിക്കും തിരക്കും; നിരവധി പേർക്ക് പരുക്ക്

പശ്ചിമബംഗാളില്‍ പ്രധാനമന്ത്രിയുടെ റാലിക്കിടെ നിരവധിപ്പേര്‍ക്ക് പരുക്ക് . സ്ത്രീകളും കുട്ടികളുമടക്കം 16 പേര്‍ക്ക് പരിക്കേറ്റെന്ന് മുതിര്‍ന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ അറിയിച്ചു.പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ റാലി നടന്ന മൈതാനത്തിന് പുറത്ത് കാത്തുനിന്നവര്‍ വേദിക്കരികിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് പെട്ടെന്ന് തിരക്ക് സൃഷ്ടിക്കുകയും അപകടം സംഭവിക്കുകയുമായിരുന്നു.ജനങ്ങളെ ശാന്തരാക്കാന്‍ പ്രധാനമന്ത്രി ശ്രമിച്ചുവെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. സ്ത്രീകള്‍ക്കുവേണ്ടി ഒഴിച്ചിട്ടിരുന്ന സ്ഥലത്തേക്ക് ജനങ്ങള്‍ കസേരകള്‍ വലിച്ചെറിയുകയും അവിടെ ഇരിപ്പിടം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്തു. സദസിലുള്ള കാണികളെ നിയന്ത്രിക്കാന്‍ സംഘാടകര്‍ക്കും കഴിഞ്ഞില്ല. വളരെ ഇടുങ്ങിയ സ്ഥലത്തേക്ക് അവിടെ കൊള്ളുന്ന ആളുകളേക്കാള്‍ കൂടുതല്‍ ആളുകളെ എത്തിച്ചതാണ് അപകടത്തിന് കാരണമായത്.

നിലത്ത് വീണ് പല സ്ത്രീകളും കരയുന്നുമുണ്ടായിരുന്നു. നിങ്ങള്‍ എങ്ങനെയെങ്കിലും ആളുകള്‍ക്ക് സൗകര്യമൊരുക്കണമെന്ന് പ്രസംഗത്തിനിടെ മോദി പറയുന്നുണ്ടായിരുന്നു. എന്നാല്‍ സദസില്‍ നിന്നും ബഹളം ഉയര്‍ന്നതോടെ മോദി പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെ ദുര്‍ഗാപൂരില്‍ നടത്തിയ പ്രസംഗത്തില്‍ മോദി അവകാശപ്പെട്ടത് സദസില്‍ ഉള്‍ക്കൊള്ളുന്നവരേക്കാള്‍ കൂടുതല്‍ ആളെത്തിയതാണ് അപകടത്തിന് കാരണമായതെന്നായിരുന്നു. ജനങ്ങള്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ഖേദം രേഖപ്പെടുത്തുന്നെന്നും മോദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments