Saturday, April 20, 2024
HomeNationalമകരജ്യോതി വിഷയം രാജഗോപാല്‍ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് സഭയിൽ ഉന്നയിച്ചത് - തരൂർ

മകരജ്യോതി വിഷയം രാജഗോപാല്‍ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് സഭയിൽ ഉന്നയിച്ചത് – തരൂർ

ഒ രാജഗോപാല്‍ എം.എല്‍.എയ്‌ക്കെതിരെ ശശി തരൂര്‍ എം.പി. രാജഗോപാല്‍ മകരജ്യോതി തെളിയിക്കുന്ന വിഷയം സഭയില്‍ ഉന്നയിച്ചത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്ന് ശശി തരൂര്‍ തുറന്നടിച്ചു. ശബരിമലയില്‍ മകരവിളക്ക് തെളിയിക്കുന്നതിനുള്ള അവകാശം മലയര്‍ക്ക് തിരിച്ച്‌ നല്‍കണമെന്ന ആവശ്യവുമായാണ്‌ ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ എത്തിയത്.നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. മലയരായ വിഭാഗവും വിവിധ ഹൈന്ദവ സംഘടനകളും ഏറെ കാലമായി ഉന്നയിച്ചുവരുന്ന ആവശ്യമാണിത്.പ്രമേയം അവതരിപ്പിച്ച രാജഗോപാല്‍ മകരവിളക്ക് ചിലര്‍ കൊളുത്തുന്നുവെന്നത് സത്യമാണെന്നും പരമ്ബരാഗതമായി അദിവാസികള്‍ ചെയ്തുവന്ന ഈ ചടങ്ങ് പിന്നീട് ദേവസ്വം ബോര്‍ഡും ഏറ്റെടുക്കുകയായിരുന്നെന്നും പറഞ്ഞു. അതേസമയം, മകരവിളക്കിനൊപ്പം തേന്‍ അഭിഷേകവും നടത്താന്‍ അനുവദിക്കണമെന്ന മലയരുടെ ആവശ്യത്തോട് രാജഗോപാലിന് വ്യത്യസ്ത നിലപാടാണുള്ളത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments