ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ എന്‍ഡോസള്‍ഫാന്‍ സമരസമിതി. സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ഒന്നും ചെയ്തില്ല. ഒരു മന്ത്രിക്ക് എങ്ങനെയാണ് സമരത്തിനെത്തിയ കുട്ടികളെ പ്രദര്‍ശന വസ്തുക്കള്‍ എന്ന് പറയാന്‍ സാധിക്കുന്നെന്നും സമരസമിതി ചോദിച്ചു. സമരം തുടരുമെന്നും അവര്‍ അറിയിച്ചു. അതേസമയം, എന്‍ഡോസള്‍ഫാന്‍ സമരം കുട്ടികളെ പ്രദര്‍ശിപ്പിക്കലല്ലെന്നും ഇങ്ങനെ കുറച്ചുപേര്‍ ജീവിക്കുന്നുണ്ടെന്ന് ലോകം അറിയട്ടെയെന്നും ദയാബായ് പറഞ്ഞു. ആരോഗ്യമന്ത്രിയുടെ പ്രതികരണം കുറ്റബോധം കൊണ്ടാണെന്ന് അവര്‍ പറഞ്ഞു. കുട്ടികളെ പ്രദര്‍ശിപ്പിച്ചുള്ള സമരം ശരിയല്ലെന്നാണ് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞത്. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കാമെന്ന് അറിയിച്ചതാണ്. എന്നാല്‍ സമരം തുടരുന്നതിന്റെ ലക്ഷ്യം എന്തെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ആയുഷ്മാന്‍ ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഗുണഭോക്താക്കള്‍ക്ക് തിടുക്കപ്പെട്ട് കത്തയച്ചത് ശരിയായില്ലെന്ന് കെ കെ ശൈലജ പറഞ്ഞു. അതേസമയം, സെക്രട്ടേറിയേറ്റിനുമുന്നിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കുടുംബത്തിന്റെ സമരം നാല് ദിവസം പിന്നിട്ടു.അര്‍ഹരെ പട്ടികയില്‍പ്പെടുത്തുന്നതില്‍ തീരുമാനമാകാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സമരസമിതി. ഇന്നലെ സര്‍ക്കാര്‍ വിളിച്ച ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.നാളെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് സങ്കടയാത്ര നടത്തും. എന്‍ഡോസള്‍ഫാന്‍ ബാധിതരായ ഒന്‍പത് കുട്ടികളും അവരുടെ രക്ഷിതാക്കളും അടക്കം മുപ്പതംഗ സംഘമാണ് തലസ്ഥാനത്ത് സമരം നടത്തുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ അമ്മമാര്‍ സമരത്തിനെത്തുമെന്നാണ് സമരസമിതി വ്യക്തമാക്കുന്നത്. അര്‍ഹരായ മുഴുവന്‍ പേരെയും ഇരകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം.
കെ.കെ ശൈലജയ്‌ക്കെതിരെ എന്‍ഡോസള്‍ഫാന്‍ സമരസമിതി
RELATED ARTICLES